ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു

ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 303 ആയി. 876 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 707 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 169 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം പതിനേഴായിരം കടന്നു.

481 പേർക്ക് കൂടി രോഗം ഭേദമായി. 1696 പേർ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുമ്പോൾ അത്യാഹിത വിഭാഗങ്ങളിലുള്ളവരുടെ എണ്ണം 402 ആയി ഉയർന്നു. അതിനിടെ വിവിധ കോവിഡ് നിയമ ലംഘനങ്ങളുടെ പേരിൽ 607 പേരെ കൂടി പൊലീസ് പിടികൂടി.

Leave A Reply
error: Content is protected !!