തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു

പ്രശസ്ത മലയാള നാടകകൃത്തും നടനും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വീട്ടിൽ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ ആയിരുന്നു അദ്ദേഹം.

ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റർ കലയിൽ ബിരുദവുമെടുത്തു.

ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം , കമ്മട്ടിപ്പാടം പോലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി “വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമർമ്മരം,ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Leave A Reply
error: Content is protected !!