കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്നു; കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന​തിെൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ട​കി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ഏ​പ്രി​ൽ 20 വ​രെ കു​ട​കി​ലെ രാ​ജ സിം​ഹാ​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചാ​ണ് ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ചാ​രു​ല​ത സോ​മ​ൾ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കു​ട​കി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​രാ​ണ്​ ഇ​വി​ടെ​യെ​ത്തു​ന്ന​ത്. കു​ട​കി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ടു​മെ​ങ്കി​ലും റി​സോ​ർ​ട്ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഹോം ​സ്​​റ്റേ​ക​ൾ എ​ന്നി​വ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.

Leave A Reply
error: Content is protected !!