പൊതുതിരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ രേഖ ഹാജരാക്കണം

പൊതുതിരഞ്ഞെടുപ്പ്; തിരിച്ചറിയല്‍ രേഖ ഹാജരാക്കണം

പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിതരണം ചെയ്തിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് അല്ലാതെ താഴെപ്പറയുന്ന രേഖകളും ഹാജരാക്കാം. ആധാര്‍ കാര്‍ഡ്, തൊഴില്‍ ഉറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്, ബാങ്ക്/പോസ്റ്റ് ഓഫീസില്‍ നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, തൊഴില്‍ മന്ത്രാലയം വിതരണം ചെയ്തിട്ടുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, എന്‍.പി.ആറിന് കീഴിലുള്ള ആര്‍.ജി.ഐ വിതരണം ചെയ്തിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ വിതരണം ചെയ്ത ഫോട്ടോ പതിച്ച തൊഴില്‍ തിരിച്ചറില്‍ കാര്‍ഡ്, എം.പി/എം.എല്‍.എ/നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ഔദേ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ്.

Leave A Reply
error: Content is protected !!