ചരിത്രത്തില്‍ ആദ്യം; ഇറാഖില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിക്ക് മൂന്ന് ലിംഗങ്ങൾ കണ്ടെത്തി

ചരിത്രത്തില്‍ ആദ്യം; ഇറാഖില്‍ മൂന്നുമാസം പ്രായമുള്ള കുട്ടിക്ക് മൂന്ന് ലിംഗങ്ങൾ കണ്ടെത്തി

ഇറാഖില്‍ ജനിച്ച കുട്ടിക്ക് മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. ഇറാഖിലെ ദുഹോക്ക് സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുട്ടിയിലാണ് മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തിയത്. വൃഷണസഞ്ചിയില്‍ വീക്കം ഉള്ളതിനാലാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് കുട്ടിക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായതായി മനസിലായത്.

5-6 മില്യണ്‍ പേരില്‍ ഒരാളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ കണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടിയില്‍ കണ്ടെത്തിയ അധിക ലിംഗങ്ങളില്‍ മൂത്രനാളമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇവ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

Leave A Reply
error: Content is protected !!