ഓൺലൈൻ ഗെയിമിനിടയിലെ തർക്കം; മംഗളൂരുവിൽ 17 കാരൻ 12 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി

ഓൺലൈൻ ഗെയിമിനിടയിലെ തർക്കം; മംഗളൂരുവിൽ 17 കാരൻ 12 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി

ഓൺലൈൻ ഗെയിമിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 17കാരൻ 12കാരനെ തലക്കടിച്ച് കൊലപ്പെടുത്തി. മംഗളൂരുവിലെ ഉള്ളാലിൽ കെ.സി. റോഡിലാണ് സംഭവം. ഉള്ളാൽ സ്വദേശിയായ ആഖീഫാണ്​ (12) മരിച്ചത്. 12 വയസ്സുകാരനെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസാണ് ഞായറാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചുവെന്നും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

സുഹൃത്തുക്കളായ രണ്ടുപേരും ഓൺലൈൻ ഗെയിം കളിക്കുന്നത് പതിവായിരുന്നു. കളിയിൽ ആഖീഫിനെ തോൽപിക്കുമെന്ന് 17കാരൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ, കളിയിൽ ആഖീഫ് ജയിക്കുകയും 17കാരൻ പരാജയപ്പെടുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!