ആന്ധ്രാപ്രദേശിൽ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

ആന്ധ്രാപ്രദേശിൽ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം . ആന്ധ്രാ പ്രദേശിലെ സുകര്‍ലബാദില്‍ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. പെണ്‍കുട്ടി ബഹളംവച്ചതോടെ അക്രമി കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ ഒരു വിലാസം പറയുകയും അയാളുടെ വീട് കണ്ടെത്താന്‍ പ്രതി അവളോട് സഹായം ആവശ്യപ്പെടുകയും അവളെ ബൈക്കില്‍ കയറ്റുകയും ചെയ്യുകയായിരുന്നു.ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടും തട്ടിക്കൊണ്ടുപോയയാള്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കരഞ്ഞ് ഒച്ചവച്ചതോടെ പരിഭ്രാന്തനായ അക്രമി കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

Leave A Reply
error: Content is protected !!