ഹുവായ് ബാൻഡ് 6 അവതരിപ്പിച്ചു

ഹുവായ് ബാൻഡ് 6 അവതരിപ്പിച്ചു

ഹുവായ് ബാൻഡ് 6 അവതരിപ്പിച്ചു.മലേഷ്യൻ വിപണിയിൽ പുതിയ ഹുവായ് ബാൻഡ് 6 ന് ആർഎം 219 (ഏകദേശം 3,800 രൂപ) ആണ് വില വരുന്നത്. അമ്പർ സൺ‌റൈസ്, ഫോറസ്റ്റ് ഗ്രീൻ, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് ബാൻഡ് വിപണിയിൽ വരുന്നു. ഏപ്രിൽ 4 ഞായറാഴ്ച മുതൽ മലേഷ്യയിൽ ആരംഭിക്കുന്ന ഔദ്യോഗിക ഹുവായ് ഓൺലൈൻ സ്റ്റോറിൽ ഹുവായ് ബാൻഡ് 6 ലഭ്യമാക്കും.

1.47 ഇഞ്ച് അമോലെഡ് ഫുൾ വ്യൂ (194×368 പിക്‌സൽ) കളർ ഡിസ്‌പ്ലേ 64 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിൽ ഹുവായ് ബാൻഡ് 6 അവതരിപ്പിക്കുന്നു. ഹുവായ് ബാൻഡ് 6 ന്റെ സ്ക്രീൻ അതിൻറെ മുൻഗാമിയായ ഹുവായ് ബാൻഡ് 4 നേക്കാൾ 148 ശതമാനം വലുതാണെന്ന് പറയപ്പെടുന്നു. ഇതിൻറെ സ്‌കിനിന് അനുയോജ്യമായ യുവി-ട്രീറ്റഡ് സിലിക്കൺ സ്ട്രാപ്പ് ഉണ്ട്. ഇതിൻറെ ഭാരം വെറും 18 ഗ്രാം ആണ്. രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് അല്ലെങ്കിൽ 10 ദിവസം വരെ കൂടുതൽ ഉപയോഗത്തിനായി ഇത് വാഗ്ദാനം ചെയ്യുന്നു.

Leave A Reply
error: Content is protected !!