എ.സി മൊയ്തീന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായ് എരുമപ്പെട്ടിയിലെ കായിക വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

എ.സി മൊയ്തീന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായ് എരുമപ്പെട്ടിയിലെ കായിക വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

കുന്നംകുളം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.സി മൊയ്തീന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായ് എരുമപ്പെട്ടിയിലെ കായിക വിദ്യാര്‍ത്ഥികള്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.

കായിക ഭൂപടത്തില്‍ കുന്നംകുളം മണ്ഡലത്തിന്റെ യശസുയര്‍ത്തിയ എ.സി മൊയ്തീന്‍ കുന്നംകുളം മണ്ഡലത്തില്‍ ജയിച്ചു വരണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റണ്‍ ഫോര്‍ എ എന്ന പേരില്‍ കൂട്ടയോട്ടം നടത്തിയത്.

കുണ്ടന്നൂര്‍ സെന്ററില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ടി ദേവസി ഫ്‌ലാഗ് ഓഫ് ചെയ്തു. എം.നന്ദീഷ് അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റിയംഗം പി.സി അബാല്‍ മണി നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!