ഒമാനിൽ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

ഒമാനിൽ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

ഒമാനില്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലയാത്തിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു.
അഗ്‌നി ശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Leave A Reply
error: Content is protected !!