പത്തനംതിട്ട ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 60 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 60584 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 54729 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 108 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59237 ആണ്. പത്തനംതിട്ട ജില്ലക്കാരായ 965 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 934 പേര്‍ ജില്ലയിലും, 31 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

കോവിഡ്-19 ബാധിതരായി 720 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ 964 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2657 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3323 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 102 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 93 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 6944 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 763 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1205 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.21 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.22 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 57 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 112 കോളുകളും ലഭിച്ചു.

Leave A Reply
error: Content is protected !!