മതവികാരം വ്രണപ്പെടുത്തി; ​വിവാദ പൂജാരി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

മതവികാരം വ്രണപ്പെടുത്തി; ​വിവാദ പൂജാരി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

​വിവാദ പൂജാരി നരസിംഹാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ​ഗാസിയാബാദ് ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസ് എടുത്തത്.അഖില ഭാരതീയ സന്ദ് പരിഷത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയായിരുന്നു സരസ്വതിയുടെ വിവാദ പരാമർശങ്ങൾ.

പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച പൂജാരി, പ്രവാചകന്റെ യഥാർഥ മുഖം അറിഞ്ഞിരുന്നെങ്കിൽ തങ്ങള്‍ മുസ്‍ലിങ്ങള്‍ ആണെന്ന് സ്വയം വിളിക്കാൻ അക്കൂട്ടര്‍ അറച്ചുനിന്നേനെയെന്നും പറഞ്ഞു. വിവാദമായ വീഡിയോ ക്ലിപ് സോഷ്യൽ മീഡിയകളിൽ കൂടി വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി.വീഡിയോ വൈറലായതോടെ ഇദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.

Leave A Reply
error: Content is protected !!