‘ രാം വൻ ഗമൻ പാത് ‘; ശ്രീരാമദേവന്റെ വനയാത്രാ പാത പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ

‘ രാം വൻ ഗമൻ പാത് ‘; ശ്രീരാമദേവന്റെ വനയാത്രാ പാത പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ

ശ്രീരാമദേവന്റെ വനയാത്രാ പാത പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ . സീതയ്ക്കും ലക്ഷ്മണനുമൊപ്പം വനവാസത്തിനായി ശ്രീരാമദേവൻ തിരിച്ച പാതയാണ് ‘ രാം വൻ ഗമൻ പാത് ‘ എന്ന പേരിൽ അറിയപ്പെടുന്നത് .210 കിലോമീറ്റർ നീളമുള്ള രാം വൻ ഗമൻ പാത അയോദ്ധ്യയിലെ ചിത്രകൂടത്തെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമ്മിക്കുക .

സുൽത്താൻപൂർ, പ്രതാപ്ഗഡ്, ജെത്വാര, ശ്രിംഗ്‌വർപൂർ, മഞ്‌ജൻപൂർ, ഉത്തർപ്രദേശിലെ രാജാപൂർ തുടങ്ങിയ ഇടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത് .ഉത്തർപ്രദേശിലെ ചിത്രകൂട്ട് ജില്ലയിലാണ് രാം വൻ ഗമൻ പാതിന്റെ ഏറിയ പങ്കും കടന്നു പോകുന്നത് .കഴിഞ്ഞ വർഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്ത് രാം വൻ ഗമൻ പാതയുടെ വികസനത്തിനായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സഹായവും മാർഗനിർദേശവും തേടിയിരുന്നു.

Leave A Reply
error: Content is protected !!