അങ്കണവാടി ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താനായില്ല

അങ്കണവാടി ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താനായില്ല

ചാത്തന്നൂർ ∙ ഗവ.എച്ച്എസ്എസിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വൈകിയെത്തിയ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അങ്കണവാടി ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്താനായില്ല.

ഇന്നലെ 5 മണിയായപ്പോൾ ഫെസിലിറ്റേഷൻ സെന്ററിന്റെ കവാടം പൊലീസ് അടച്ചു. ഇതിനു ശേഷം അങ്കണവാടി ജീവനക്കാർ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ കടത്തി വിട്ടില്ല.

എന്നാൽ നിശ്ചിത സമയത്തിനു മുൻപ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ എത്തിയവർക്കു ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കി. വൈകി ഡ്യൂട്ടി നിശ്ചയിച്ചതിനാൽ ജീവനക്കാർക്കുള്ള വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വൈകിട്ടാണ് പൂർത്തിയായതെന്നു അങ്കണവാടി ജീവനക്കാർ പറയുന്നു. എന്നാൽ ഇവർക്കു തപാൽ വോട്ട് രേഖപ്പെടുത്താൻ കഴിയുമെന്ന് വരണാധികാരി പറഞ്ഞു.

 

Leave A Reply
error: Content is protected !!