കാറിനുള്ളിൽ മദ്യവില്പന: പ്രതി പിടിയിൽ

കാറിനുള്ളിൽ മദ്യവില്പന: പ്രതി പിടിയിൽ

കറുകച്ചാൽ : കാറിനുള്ളിൽ സൂക്ഷിച്ച് മദ്യം വിൽക്കുന്നയാൾ പിടിയിൽ .മൈലാടി സ്വദേശി തുരുത്തിയിൽ അനിൽ ജോസഫാണ്‌ (46) അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് 7.45-ന്രഹസ്യവിവരത്തെത്തുടർന്ന് മൈലാടി ഭാഗത്ത് കറുകച്ചാൽ എസ്.ഐ. വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൈലാടി-കണ്ണംചിറ റോഡിൽനിന്നാണ് ഇയാളെ പിടികൂടിയത്.

കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ആറരലിറ്റർ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു . കോടതിയിൽ ഹാജരാക്കിയ അനിലിനെ റിമാൻഡുചെയ്തു.

Leave A Reply
error: Content is protected !!