ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം ; പ്രതി അറസ്റ്റിൽ

ഓട്ടോറിക്ഷ ഡ്രൈവറുടെ കൊലപാതകം ; പ്രതി അറസ്റ്റിൽ

വിഴിഞ്ഞം : മാവിളയ്ക്കു സമീപം ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വീട്ടിൽ അജി(48)യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

കുത്തേറ്റ് മരിച്ച ഷിജി, ബന്ധുവിനൊപ്പം ബൈക്കിൽ വരുമ്പോൾ പ്രതിയായ അജി ചുടുകട്ടകൾ അടുക്കിവെച്ച് വഴി തടസ്സപ്പെടുത്തി. ഇതു ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അജി കത്തികൊണ്ട് ഷിജിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു, കഴുത്തിന് ആഴത്തിൽ കുത്തേറ്റ ഷിജിയെ മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു .

കൊല്ലപ്പെട്ട ഷിജിയുടെ ഓട്ടോറിക്ഷ വീടിനു സമീപത്ത് പാർക്കുചെയ്യുന്നത് പലപ്പോഴും അജി തടസ്സപ്പെടുത്തിയിരുന്നുവെന്നും വിഴിഞ്ഞം പോലീസ് വെളിപ്പെടുത്തി . ഇതുസംബന്ധിച്ച് വിഴിഞ്ഞം പോലീസിൽ പരാതിയും നൽകിയിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി .

Leave A Reply
error: Content is protected !!