കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ല​യാ​ളി​ക​ളാ​യ പിതാവും മ​ക​നും ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ചു

കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ല​യാ​ളി​ക​ളാ​യ പിതാവും മ​ക​നും ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് രോഗം ബാ​ധി​ച്ച് പിതാവും മ​ക​നും ഡ​ല്‍​ഹി​യി​ല്‍ മ​രി​ച്ചു. എ​യ​ര്‍​ഫോ​ഴ്‌​സ് മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​ത്ത​നം​തി​ട്ട തൊ​ണ്ട​ത്ത​റ ത​യ്യി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ടി.​കെ സാ​മു​വ​ലി​ന്‍റെ മ​ക​ന്‍ ടി.​എ​സ് ചെ​റി​യാ​ൻ (73), മ​ക​ന്‍ നി​ധി​ന്‍ ചെ​റി​യാ​ന്‍ (36) എ​ന്നി​വ​രാ​ണ് കോവിഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​ത്.

മ​ക​ന്‍ നി​ധി​ന്‍ ശ​നി​യാ​ഴ്ച രാ​ത്രി 12നും ​പിതാവ് ഇ​ന്നു രാ​വി​ലെ എ​ട്ടി​നു​മാ​ണ് മ​രി​ച്ച​ത്. കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ടി.​എ​സ്. ചെ​റി​യാ​ൻ. ഖാ​ദി ബോ​ര്‍​ഡ് അം​ഗ​മാ​യും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

മ​ക​ന്‍ നി​ധി​ന്‍ ചെ​റി​യാ​ന്‍ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ കം​പ്യൂ​ട്ട​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇരുവരുടെയും മൃ​ത​ദേ​ഹ​ങ്ങ​ള്‍ സീ​മാ​പു​രി​യി​ലെ പൊ​തു ശ്മ​ശാ​ന​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്രകാരം സംസ്കരിച്ചു .

Leave A Reply
error: Content is protected !!