ഒമാനില്‍ 3,139 പേര്‍ക്ക് കൂടി കൊവിഡ്

ഒമാനില്‍ 3,139 പേര്‍ക്ക് കൂടി കൊവിഡ്

മസ്‌കത്ത്: ഒമാനില്‍ 3,139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മൂന്ന് ദിവസത്തിനിടെ 9 മരണമാണ് റിപ്പോർട്ട് ചെയ്തത് .ഇതോടെ ആകെ 1,690 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.അതെ സമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,63,157 ആയി.

72 മണിക്കൂറിനിടെ 2,038 പേര്‍ കൂടി രോഗമുക്തി നേടി. 1,46,677 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 590 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവിൽ ചികിത്സയിലുള്ളത്. ഇവരില്‍ 186 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Leave A Reply
error: Content is protected !!