ബഹ്‌റിനിൽ 1,316 പേര്‍ക്ക് കൂടി കോവിഡ് ; 4 മരണം

ബഹ്‌റിനിൽ 1,316 പേര്‍ക്ക് കൂടി കോവിഡ് ; 4 മരണം

മനാമ: ബഹ്‌റൈനില്‍ 1,316 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് . ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന കൊവിഡ് കണക്കാണിത്. നാല് മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

അതെ സമയം 728 പേര്‍ കൂടി രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 531 ആയി. പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 321 പേര്‍ പ്രവാസി തൊഴിലാളികളാണ്. ബഹ്റൈനില്‍ ഇതുവരെ 1,47,770 പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന 1,37,555 പേരാണ് ആകെ രോഗമുക്തരായത്. നിലവില്‍ 9,684 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 157 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ 68 പേരുടെ നില ഗുരുതരമാണ്. ഇതുവരെ 3,633,535 കോവിഡ് പരിശോധനകളും രാജ്യത്ത് നടത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!