സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റൻ ചരക്ക് കപ്പൽ നീങ്ങിയതിന് പിന്നിൽ പൂര്‍ണചന്ദ്രന്‍ ?

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റൻ ചരക്ക് കപ്പൽ നീങ്ങിയതിന് പിന്നിൽ പൂര്‍ണചന്ദ്രന്‍ ?

സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പലിന്റെ ദിവസങ്ങൾ പിന്നിട്ട മോചനത്തിന് പിന്നില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ‘സഹായ’വുമുണ്ടെന്ന് റിപ്പോര്‍ട്ട്. ‘നാസ’യെ ഉദ്ധരിച്ച് സിഎന്‍ എന്‍  ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് മാസത്തിൽ ആകാശത്തിൽ പ്രത്യക്ഷപ്പെട്ട പൂര്‍ണ ചന്ദ്രന്റെ സഹായവും കൊണ്ട് കൂടിയാണ് കുടുങ്ങിക്കിടന്ന കപ്പല്‍ സുഗമമായി നീങ്ങിത്തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു .

പൂര്‍ണചന്ദ്രന്‍ സംരക്ഷണ കവചമായ അന്ന് 18 ഇഞ്ച്(46 സെമീ) ആണ് തിരമാലകള്‍ അധികമായി ഉയര്‍ന്നത്. തിരമാലയുടെ ഉയര്‍ച്ച രക്ഷാദൗത്യത്തെ കൂടുതൽ സുഗമമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ 12-13 പൂര്‍ണ ചന്ദ്രന്മാരാണ് ഉണ്ടാകാറുള്ളത്. ഇതില്‍ ആറ് മുതല്‍ എട്ടുവരെയുള്ളവ വേലിയേറ്റത്തിന് കാരണമാകും.

നിരവധി രക്ഷാ പ്രവർത്തനങ്ങളിലൂടെ കപ്പല്‍ നീങ്ങിത്തുടങ്ങിയ തിങ്കളാഴ്ചത്തെ പൂര്‍ണചന്ദ്ര സമയത്ത് വേലിയേറ്റമുണ്ടായി. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സമയത്താണ് വേലിയേറ്റമുണ്ടാകുകയെന്ന് സിഎന്‍എന്‍ മെറ്ററോളജിസ്റ്റ് ജഡ്‌സണ്‍ ജോണ്‍സ് വ്യക്തമാക്കി .അതെ സമയം വേലിയേറ്റ സമയത്തെ തിരമാലകളുടെ ഉയരം കൂടുന്നത് അസാധാരണമായ കാര്യമല്ലെന്നും ഈ തിരമാലകള്‍ രക്ഷാദൗത്യത്തെ സഹായിച്ചു എന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .2021 ലെ തിളക്കേറിയ നാല് സൂപ്പര്‍മൂണുകളില്‍ ഒന്നാണ് മാര്‍ച്ച് മാസത്തിൽ ഉദിച്ചത്.

മാര്‍ച്ച് 23 നാണ് സൂയസ് കനാലില്‍ രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള എവര്‍ഗിവണ്‍ എന്ന കൂറ്റന്‍ ചരക്ക് കപ്പല്‍ ചലിക്കാനാകാത്ത വിധം കുടുങ്ങിയത്. ഇതേ തുടർന്ന് കനാല്‍ വഴിയുള്ള ചരക്ക് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു. ആറ് ദിവസം നീണ്ട രക്ഷാ പ്രവത്തനങ്ങൾക്കൊടുവിലാണ് കപ്പല്‍ മെല്ലെ നീങ്ങിത്തുടങ്ങിയത്.

Leave A Reply
error: Content is protected !!