മുൻ കേന്ദ്ര മന്ത്രി ദിഗ്​വിജയ്​ സിങ്​ സാല അന്തരിച്ചു

മുൻ കേന്ദ്ര മന്ത്രി ദിഗ്​വിജയ്​ സിങ്​ സാല അന്തരിച്ചു

മോർബി (ഗുജറാത്ത്​): മുൻ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറിൽ നിന്നുള്ള എം.എൽ.എയുമായ ദിഗ്​വിജയ്​ സിങ്​ സാല നിര്യാതനായി . 88 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്​ ദീർഘ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം . 1962-67 കാലയളവിൽ സ്വതന്ത്രനായാണ്​ മണ്ഡലത്തിൽ നിന്ന് ആദ്യമായി​ നിയമസഭയിലെത്തിയത്​. 1967-71 കാലയളവിൽ സ്വതന്ത്ര പാർട്ടി അംഗമായി സഭയിലെത്തി.

തുടർന്ന് കോൺഗ്രസിൽ ചേർന്ന ദിഗ്​വിജയ്​ സിങ്​ 1979ലും 1989ലും സുരേന്ദ്രനഗറിൽ നിന്നും എം.പിയായി. ഇന്ദിര ഗാന്ധി ​ സ്​ഥാപിച്ച പരിസ്​തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതൽ 1984 വരെ അദ്ദേഹം തൽസ്​ഥാനത്ത്​ പ്രവർത്തിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ച്​ യുഎൻ വേദിയിൽ ഒന്നിലേറെ തവണ പരിസ്​ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. മുതിർന്ന നേതാവിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി .

Leave A Reply
error: Content is protected !!