കാലടി സർവ്വകലാശാലയിലെ കത്തിക്കുത്ത്, ഒരാൾ പിടിയിൽ

കാലടി സർവ്വകലാശാലയിലെ കത്തിക്കുത്ത്, ഒരാൾ പിടിയിൽ

എറണാകുളം: കാലടി സർവ്വകലാശാലയിൽ ഹോളി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ഡി.ജെ പരിപാടിക്കിടയിൽ പൂർവ്വ വിദ്യാർത്ഥികൾ തമ്മിലുണ്ടാക്കിയ അടിപിടിയിൽ കത്തിക്കുത്ത് ഉണ്ടായ സംഭവത്തിൽ ഒരാൾ പിടിയിൽ. കാലടി സ്വദേശി ആമോസ് ബാബുവാണ് പിടിയിലായത്.

പരിപാടിക്കിടയിൽ രണ്ട് പൂർവ്വ വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഹോളി ആഘോഷത്തിലാണ് കോളേജിൻ്റെ മാഗസിൻ പ്രകാശ ചടങ്ങും നടന്നത്. ഇതിനിടയിൽ തർക്കമുണ്ടാകുകയായിരുന്നു. സംഭവത്തിൽ നേരത്തെ മറ്റൊരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave A Reply
error: Content is protected !!