ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോൽക്കേണ്ടത് പി സി ജോർജ്ജും , ഫിറോസുമാണെന്ന് സോഷ്യൽ മീഡിയ

ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോൽക്കേണ്ടത് പി സി ജോർജ്ജും , ഫിറോസുമാണെന്ന് സോഷ്യൽ മീഡിയ

ഈ തെരഞ്ഞെടുപ്പിൽ ഉറപ്പായും തോൽക്കേണ്ടത് ആരൊക്കെയാണെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം പീസീ ജോർജ്ജും രണ്ടാമത്തെ ഉത്തരം നന്മ മരം ഫിറോസ് കുന്നുംപറമ്പിലുമാണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ .

പീസീ ജോർജ്ജ് കേരളരാഷ്ട്രീയത്തിലെ ഒരു വിഷച്ചെടി ആണന്നാണ് വിലയിരുത്തുന്നത് . കടയ്ക്ക് നോക്കി വെട്ടേണ്ട വിഷചെടിയാണത്രെ .

‘അന്നന്ന് കാണുന്നവനെ അപ്പാന്ന് വിളിക്കും’ എന്നൊരു പ്രയോഗമുണ്ട് പൂഞ്ഞാർ ഭാഗത്ത്. നിലപാടുകൾ അപ്പപ്പോഴത്തെ ആവശ്യങ്ങൾക്ക് വേണ്ടി മാറ്റുക. ഇന്നലെ LDF ആണെങ്കിൽ ഇന്ന് UDF നാളെ NDA, അതാണ് പി സി ജോർജിന്റെ രാഷ്ട്രീയം.

ആർക്കെതിരെയും എന്ത് വൃത്തികേടും വിളിച്ചു പറയുക. ബ്ലാക്ക്മെയിൽ രാഷ്ട്രീയം. പിറ്റേന്ന് അവരോടൊപ്പം ചേരേണ്ട സാഹചര്യങ്ങളിൽ എല്ലാം വിഴുങ്ങുകയും മാറ്റിപ്പറയുകയും ചെയ്യുക .

നെല്ലിയാമ്പതിയിലെ വനഭൂമി തട്ടിയെടുക്കാൻ, വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ആളുടെ പേരിൽ പരാതിയുണ്ടാക്കി സർക്കാരിന് നിവേദനം തയ്യാറാക്കി നൽകിയത് PC ജോർജിന്റെ ലെറ്റർപാഡിൽ ആയിരുന്നുവെന്നതും കള്ളം കയ്യോടെ പിടിക്കപ്പെട്ടു കേസായതും കേരളം കണ്ടതാണെന്നാണ് ചർച്ചകൾ .

മുഖം നോക്കാതെ എന്തു സത്യവും വിളിച്ചു പറയുന്ന ആളെന്ന ഇമേജ് സ്വയമുണ്ടാക്കി ആണ് ജോർജ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാൽ, അപ്പപ്പോൾ ജോർജിന് ആവശ്യമുള്ളവരെ വാനോളം പുകഴ്ത്തുകയും എതിരാളിയുടെ മേൽ അസഭ്യം പറയുകയും ചെയ്യുന്ന നാക്കാണ് ജോർജിന്. അധികാരമനുസരിച്ച് ഈ സമവാക്യങ്ങൾ മാറുമത്രെ .

KM മാണിയുടെ പാലാഴി റബർ ടയേഴ്‌സ് അഴിമതിയൊക്കെ തുറന്നുകാട്ടി ശ്രദ്ധനേടി. മാണിയോടൊപ്പം ചേർന്നപ്പോൾ എല്ലാം വിഴുങ്ങി.. VS അച്യുതാനന്ദൻ അധികാരത്തിൽ ഇരുന്നപ്പോൾ VS ന്റെ ആളായി. പിണറായി വിജയന് എതിരെ നുണക്കഥകൾ മെനഞ്ഞു.

ഉമ്മൻചാണ്ടി വന്നപോൾ അദ്ദേഹത്തിൻറെ ആളായി. UDF സീറ്റ് നൽകാതെ വന്നപ്പോൾ ഉമ്മൻചാണ്ടിയെ വിരട്ടിനോക്കി അതും പറ്റാഞ്ഞപ്പോൾ പറയാത്ത വൃത്തികേടുകൾ ഇല്ല. മണ്ഡലത്തിലെ മുസ്ലിം വോട്ട് കിട്ടാൻ പോപ്പുലർ ഫ്രണ്ടിന്റെ യോഗത്തിന് പോയി അവരെ പുകഴ്ത്തും, പിന്നീട് ഹിന്ദു വർഗ്ഗീയ വോട്ട് കിട്ടാൻ മുസ്ലീങ്ങളേ തെറി പറയും ഇസ്ലാമിക വിരുദ്ധത പ്രസംഗിക്കും..

LDF ൽ കേറാൻ പിണറായിയെ സ്തുതിച്ചു. ഏറ്റില്ല. അടിസ്ഥാനപരമായി ഒരു നിലപാടും ഇല്ല. യു ഡി എഫും എൽ ഡി എഫും തഴഞ്ഞപ്പോൾ എൻ ഡി എ യിൽ ചേരാൻ ശ്രമിച്ചു , അതും നടന്നില്ല . ആരും എടുക്കാതെ വന്നതോടെയാണ് കഴിഞ്ഞ തവണത്തെപ്പോലെ ഒറ്റക്ക് നിൽക്കുന്നത് .

അതുപോലെയാണ് ഒരു നിലപാടും വാക്കിന് നെറിയും കുറിയുമില്ലാത്ത ചാരിറ്റിയിൽ ക്ലാരിറ്റിയില്ലാത്ത നന്മമരം ഫിറോസ് കുന്നുംപറമ്പിൽ . നിർധനരായ പാവപ്പെട്ട രോഗികളെ സമൂഹ മാധ്യമങ്ങളിൽ വിറ്റ് കാശുണ്ടാക്കി പള്ള വീർപ്പിക്കുന്ന ഈ നന്മ മരം ജയിച്ചാൽ ആ മണ്ഡലത്തെ കൂടി വിറ്റ് കാശാക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ .

ഫിറോസും വെട്ടുകിളികളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരങ്ങളാണ് . ഫിറോസിനെതിരെ അതായത് അയാളുടെ വെട്ടിപ്പിനെ കുറിച്ചോ തട്ടിപ്പിനെ കുറിച്ചോ ആരെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഒരക്ഷരം മിണ്ടിയാൽ അയാളെ തെറി വിളിച്ചു കൊന്നു കുഴിച്ചു മൂടും .

അത്രക്ക് സെറ്റപ്പാണ് ഈ നന്മ മരത്തിനുള്ളത് . ഈ വെട്ടുകിളികളെ തീറ്റിപ്പോറ്റുന്നതും പാവങ്ങളായ രോഗികളെ കാണിച്ചു നല്ലമനസുകളുടെ ചില്ലിക്കാശുകൊണ്ടാണെന്നുള്ളതാണ് ഏറെ പരിതാപ കരം . ഫിറോസിനെ ക്കുറിച്ചു എതിരായി ഒരു പോസ്റ്റ് ഇട്ടാൽ അപ്പോൾ ചാടിവീഴും ഈ വെട്ടുകിളികൾ .

ആ പോസ്റ്റിട്ടയാളെ തെറിവിളിക്കുന്നത് പോകട്ടെ അയാളുടെ അപ്പനെയും അമ്മയെയും കുടുംബത്തെയും എന്തിനേറെ തലമുറകൾക്ക് മുൻപുള്ളവരെ വരെ ഈ വെട്ടുകിളികൾ തെറി വിളിക്കും . അതിനാണ് തീറ്റിപ്പോറ്റി ഇവരെ ഇട്ടിരിക്കുന്നത് .

ഈ വെട്ടുകിളികൾ ഉപയോഗിക്കുന്ന ഐ ഡി കൾ എല്ലാം ഫെയ്ക്ക് ആയിരിക്കും . അന്വഷിച്ചു ചെന്നാൽ ഒരു പിടിയും കിട്ടില്ല . അതാണ് വെട്ടുകിളികൾ . ഇങ്ങനെയുള്ള കുഴിത്തുരുമ്പുകളെ വേരോടെ പിഴുതെറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് .

Leave A Reply
error: Content is protected !!