ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് ചവറ്റുകുട്ടയില്‍ ഇടുന്ന കാക്ക; വീഡിയോ വൈറൽ

ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് ചവറ്റുകുട്ടയില്‍ ഇടുന്ന കാക്ക; വീഡിയോ വൈറൽ

ബുദ്ധിമാനായ ഒരു കാക്കയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് .ചിതറിക്കിടന്ന മാലിന്യം കൊത്തിയെടുത്ത് കൃത്യമായി ചവറ്റുകുട്ടയില്‍ ഇടുന്ന കാക്കയെ ആണ് വീഡിയോയില്‍ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

38 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിലത്തുകിടക്കുന്ന പേപ്പര്‍ കഷ്ണങ്ങള്‍ കൊത്തിയെടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ ഇടുന്ന കാക്കയെ ആണ് കാണുന്നത്. വീഡിയോ വൈറലായതോടെ കാക്കയെ അഭിനന്ദിച്ച് നിരവധി പേര്‍ കമന്‍റ് ചെയ്തു.

Leave A Reply
error: Content is protected !!