നൂറിലേറെ സീറ്റുകളുടെ പ്രതീക്ഷയുമായി എൽ ഡി എഫ് , നില മെച്ചപ്പെടുത്തും : യു ഡി എഫ്

നൂറിലേറെ സീറ്റുകളുടെ പ്രതീക്ഷയുമായി എൽ ഡി എഫ് , നില മെച്ചപ്പെടുത്തും : യു ഡി എഫ്

വോട്ടെടുപ്പിന് മൂന്നുനാള്‍ ശേഷിക്കെ മൂന്നുമുന്നണിയും ആത്മവിശ്വാസത്തിലാണ് . എന്നാല്‍, അവസാനനിമിഷങ്ങളില്‍ ഉയര്‍ന്നേക്കാവുന്ന വിവാദങ്ങളെ ഈ മുന്നണികള്‍ ഭയപ്പെടുന്നു. ഭരണത്തിലെ വീഴ്ചകളോ ഏതെങ്കിലും കരാറുകളോ നടപടികളോ ഒക്കെയാവാം പ്രതിപക്ഷം ഇനിയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോകുന്നതെന്നാണ് ഇടതുമുന്നണി സംശയിക്കുന്നത്.

എന്നാല്‍, ഈ ‘കുരുക്കുകളില്‍’പ്പെടാതെ നൂറിലേറെ സീറ്റുമായി ഭരണത്തുടര്‍ച്ചയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് തുടക്കംമുതലുള്ള മേധാവിത്വം ഇപ്പോഴും നിലനില്‍ക്കുന്നതായി അവര്‍ കണക്കുകൂട്ടുന്നു.

പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ വോട്ടര്‍മാരുടെ മനസ്സിലുണ്ടെന്ന ഉറച്ച വിശ്വാസമാണ് അവരുടെ കണക്കുകളുടെ അടിസ്ഥാനം.

എന്നാല്‍, മെച്ചപ്പെട്ട സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തുടക്കത്തിലെ ആലസ്യമെല്ലാം മാറി. മുന്നണി മികച്ചനിലയില്‍ വിജയംനേടുമെന്നും പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വോട്ടര്‍മാര്‍ വിധിയെഴുതുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് അവസാനനിമിഷങ്ങളില്‍ ചില നടപടികള്‍ ഉണ്ടായേക്കുമോ എന്നൊരു പ്രതീക്ഷയും ആഗ്രഹവും യു.ഡി.എഫ്. കേന്ദ്രങ്ങളിലുണ്ട്. എന്നാല്‍, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രിയങ്കാഗാന്ധിയുടെ പരിപാടി റദ്ദായത് കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, പ്രിയങ്ക എത്തേണ്ട നേമത്ത് പകരമായി രാഹുലെത്തുന്നത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി.യുടെയും നില്‍പ്പ്. പാലക്കാട്ടും കോന്നിയിലും കഴക്കൂട്ടത്തും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് ബിജെപി ക്യാന്പിന് പുത്തന്‍ ഊര്‍ജം നല്‍കിയിട്ടുണ്ട്.

കേരളം ഇനിയാര് ഭരിക്കണമെന്ന കാര്യത്തില്‍ ബി.ജെ.പി. നിര്‍ണായക ഘടകമാവുമെന്നാണ് ഈ ചാണക സംഘികളുടെ അവകാശവാദം. അതായത് എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റുകൾ വരും ഞങ്ങൾ ജയിച്ചു വരുന്നവരായിരിക്കും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതത്രെ .

അത് പറയാനൊന്നുമില്ല ബിജെപി ജയിക്കുന്നത് യു ഡി എഫ് വോട്ട് കൊണ്ടാണ് . അവർക്കേ ഭരിക്കാൻ ബിജെപിയുടെ സഹായം വേണ്ടി വരൂ . എൽ ഡി എഫ് ഒരിക്കലും ബിജെപി യുടെ ഔദാര്യത്തിനോ സഹായത്തിനോ തിണ്ണ നിരങ്ങില്ല .

നൂറിലേറെ സീറ്റുകളോടെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തും. ആശങ്കപ്പെടാന്‍ ഒന്നുമില്ല. എല്ലാം നേരത്തെ കണക്കുകൂട്ടിയതുപോലെത്തന്നെ മുന്നോട്ടുപോകുന്നുവെന്നാണ് ഇടതു മുന്നണി നേതാക്കളുടെ അഭിപ്രായം .

എന്നാൽ ഞങ്ങള്‍ക്കൊരു ആശങ്കയുമില്ല, ഓരോ ദിവസവും ആത്മവിശ്വാസം കൂടിവരികയാണന്നാണ് . യു.ഡി.എഫ്. വിലയിരുത്തുന്നത് .

അതേസമയം സംസ്ഥാനത്ത് ഇനിയും ആരെങ്കിലും ജയിച്ചു ബിജെപിക്ക് അക്കൗണ്ട് തുറക്കുകയാണെങ്കിൽ അത് കോൺഗ്രസ്സിന്റെ സഹായത്തോടെ മാത്രമായിരിക്കും . ബിജെപി യുടെ ഇപ്പോഴുള്ള അക്കൗണ്ട് എൽ ഡി എഫ് പൂട്ടിക്കുമെന്നുള്ളത് ഉറപ്പാണ് .

അതിന് പകരം കോൺഗ്രസ്സ് പല മണ്ഡലങ്ങളിലും സഹായിക്കാൻ ചില നേർച്ചക്കോഴികളെ നിറുത്തിയിട്ടുണ്ട് . അതിന് തടയിടാൻ എൽ ഡി എഫ് ശക്തമായി രംഗത്തുണ്ട്.

Leave A Reply
error: Content is protected !!