പട്ടിണി പാവങ്ങളെ പറ്റിക്കാനും ഊറ്റിയെടുക്കാനും പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്

പട്ടിണി പാവങ്ങളെ പറ്റിക്കാനും ഊറ്റിയെടുക്കാനും പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്

വീണ്ടും പട്ടിണി പാവങ്ങളെ പറ്റിക്കാനും അവരെ ഊറ്റിയെടുക്കാനും കോർപ്പറേറ്റുകളെ സഹായിക്കാനും പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങി . ഇക്കുറി വൈദ്യുതി മേഖലയെ യാണ് ലക്ഷ്യമിടുന്നത് . സമ്പൂര്‍ണ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് പുതിയ വൈദ്യുതി നിയമ ഭേദഗതി ബില്ല് തയ്യാറായി കഴിഞ്ഞു .

റിലയന്‍സ്, ടാറ്റ, അദാനി തുടങ്ങിയ സ്വകാര്യ കുത്തക കമ്പനികള്‍ പുതിയ ബില്‍ പ്രാവര്‍ത്തികമാകുന്നതു നോക്കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ബില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തിലുൾപ്പെടെ സ്വകാര്യ ഈ കോർപ്പറേറ്റുകൾ കടന്നുവരും.

ഇത് സാധാരണക്കാരോടും കര്‍ഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധപ്രഖ്യാപനമാണ് .
വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ടെന്നതാണു ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. വൈദ്യുതി വിതരണമേറ്റെടുക്കുന്ന പുതിയ കമ്പനികള്‍ക്ക് സ്വന്തമായി വൈദ്യുതി ശൃംഖല സൃഷ്ടിക്കേണ്ട ആവശ്യവുമില്ല.

നിലവിലുള്ള ലൈനിലൂടെ തന്നെ അവര്‍ക്ക് വൈദ്യുതി കടത്തിവിടാം. ഇതിലൂടെ സ്വകാര്യ കുത്തകകള്‍ക്ക് തടസങ്ങളില്ലാതെ കടന്നുവന്ന് ലാഭംകൊയ്യാനും മതിയാകുമ്പോള്‍ നിര്‍ത്തിപ്പോകാനും അവസരമൊരുങ്ങും. ലാഭം ഉറപ്പുള്ള മേഖലകളേയും ഉപയോക്താക്കളെയും മാത്രം പെറുക്കിയെടുക്കാനും സ്വകാര്യ കമ്പനികള്‍ക്കു കഴിയുന്നു.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെയാണ് പുതിയ ബില്ല് ഇല്ലാതാക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വൈദ്യുതി മേഖലയിലുള്ള പരിമിതമായ അവകാശങ്ങള്‍പോലും ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളാണ് ഭേദഗതി ബില്ലിലുള്ളത്.

രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷകസമരങ്ങളില്‍ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുന്നത് പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു. വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കാമെന്ന സമീപനം സ്വീകരിക്കാമെന്ന് കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ഉറപ്പുനല്‍കിയതാണ്.

എന്നാല്‍ അതു പിന്‍വലിച്ചാണ് പുതുക്കിയ കരടുമായി നിയഭേദഗതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. മുമ്പും പലതവണ വൈദ്യുതി നിയഭേദഗതിക്കായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. 2013-ലാണ് വൈദ്യുതി വിതരണം രണ്ടായി വിഭജിച്ച് സപ്ളൈ എന്ന പുതിയൊരു മേഖല കൂടി സൃഷ്ടിക്കാനുള്ള ആദ്യനിര്‍ദേശം ഉണ്ടായത്.

2014-ല്‍ ഇത് കുറേക്കൂടി വ്യക്തമാക്കി പാര്‍ലമെന്റില്‍ അവതരിച്ചു. വൈദ്യുതി വിതരണ രംഗത്തെ വിതരണവും സെപ്ലെയുമായി വിഭജിക്കുന്നതിനോടൊപ്പം സപ്ളൈ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യസംരംഭകര്‍ക്ക് വന്‍കിട ഉപഭോക്താക്കളെ ഏറ്റെടുത്ത് ലാഭം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഭേദഗതി പാര്‍ലമെന്റിലെത്തിയത്.

എന്നാല്‍ അന്ന് ശക്തമായ പ്രക്ഷോഭമുണ്ടായതിനാല്‍ ഒന്നും നടന്നില്ല. 2018 ലാണ് ഭേദഗതിക്കുള്ള അടുത്ത ശ്രമമുണ്ടായത്. എന്നാല്‍ രാജ്യത്താകെ ഉയര്‍ന്നുവന്ന എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയി. പിന്നീട് 2020 ഏപ്രിലില്‍ രാജ്യം ലോക്ക് ഡൗണിലായപ്പോഴാണ് വീണ്ടും വൈദ്യുതിനിയമഭേദഗതി നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

ഏതായാലും ഈ ബില് യാഥാർഥ്യമാകുന്നതോടെ പട്ടിണി പാവങ്ങൾക്ക് ഷോക്ക് അടിക്കും . ഇതൊക്കെ മുന്നിൽ കണ്ടുകൊണ്ട് വേണം ഈ നിയമ സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ . ഇതിനൊക്കെ മറുപടികൊടുക്കാൻ പറ്റിയ അവസരമാണ് നമുക്ക് വന്ന് ചേർന്നിട്ടുള്ളത് . അത് തെറ്റാതെ വിനിയോഗിക്കണം .

Leave A Reply
error: Content is protected !!