പൂച്ചയെ ‘ഫൂൾ’ ആക്കി പ്രാണനും കൊണ്ട് പറന്ന് കിളി ; കൗതുകമായ വിഡിയോ വൈറൽ

പൂച്ചയെ ‘ഫൂൾ’ ആക്കി പ്രാണനും കൊണ്ട് പറന്ന് കിളി ; കൗതുകമായ വിഡിയോ വൈറൽ

എല്ലാ വർഷവും ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നമ്മൾ മനുഷ്യർ ആരെയെങ്കിലുമൊക്കെ ‘ഫൂൾ ‘ആക്കാറുണ്ട് .അതുപോലെ തന്നെ കബളിപ്പിക്കപ്പെടാറുമുണ്ട് . എന്നാലിപ്പോഴിതാ ഈ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പൂച്ചയെ കബളിപ്പിച്ച കിളിയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് .

ഏപ്രില്‍ 1 ന് സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. പൂച്ചയും ഒരു കിളിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. ഒറ്റനോട്ടത്തിൽ ആര് കണ്ടാലും കിളി ചത്തത് പോലെയാണ് കിടക്കുന്നത്.

കിളി ചത്തു പോയെന്നാണ് സമീപമുള്ള പൂച്ച കരുതിയത്. കിളിക്ക് അനക്കമുണ്ടോയെന്ന് പൂച്ച പരിശോധിക്കുന്നുമുണ്ട് .തുടർന്ന് കിളിയെ പിടിക്കാൻ പൂച്ച അടുത്തെത്തിയപ്പോൾ കിളി പിടികൊടുക്കാതെ പ്രാണനും കൊണ്ട് പറന്ന് പോയി. പിന്നാലെ കിളിയെ പിടികൂടാന്‍ പൂച്ച ഓടുന്നതും വീഡോയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുള്ളത് .

Leave A Reply
error: Content is protected !!