ശബരിമല വാക്ക് പാലിക്കണം : മുതലക്കണ്ണീരൊഴുക്കുന്ന മോദിക്ക് എന്തുകൊണ്ട് ആചാര സംരക്ഷണത്തിന് നിയമം നിർമ്മിച്ചില്ലാ

ശബരിമല വാക്ക് പാലിക്കണം : മുതലക്കണ്ണീരൊഴുക്കുന്ന മോദിക്ക് എന്തുകൊണ്ട് ആചാര സംരക്ഷണത്തിന് നിയമം നിർമ്മിച്ചില്ലാ

കേരളത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പര്യടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയെ ക്കുറിച്ചു മുതലക്കണ്ണീരൊഴുക്കിയത് നമ്മൾ കണ്ടു . ഒരു പ്രധാനമന്ത്രി ഇത്രയും തരം താഴുമോ ? പച്ച കള്ളം പറയുമോ ? ആദ്യമായിട്ട് കേൾക്കുവാ രാജ്യം ഭരിക്കുന്ന ഒരു പ്രധാന മന്ത്രിയുടെ വായിൽ നിന്നും വീഴുന്ന കള്ളങ്ങൾ .

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്തായിരുന്നു . ബിജെപി യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് രണ്ടാംവട്ടമെത്തിയ മോദി, ഇന്നലെ കോന്നിയിലെ റാലിയിൽ പ്രസംഗം ആരംഭിച്ചത് ‘തന്നെ സ്വാമിയേ ശരണമയ്യപ്പാ…’ വിളിയോടെയായിരുന്നു .

മൂന്നുതവണ ശരണം വിളിച്ച ശേഷം ‘സ്വാമിയേ…’എന്ന് നാല് തവണ ആവർത്തിച്ചപ്പോൾ സദസ് ‘ശരണമയ്യപ്പാ’ എന്ന് ഏറ്റുവിളിച്ചു. ആത്മീയതയുടെയും അയ്യപ്പന്റെയും മണ്ണാണ് പത്തനംതിട്ടയെന്ന് മോദി പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ട ഒരു സർക്കാർ കേരളത്തിലല്ലാതെ മറ്റെവിടെയുമില്ലത്രെ  .

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങളെയും വിശ്വാസികളെയും സംരക്ഷിക്കേണ്ടതിനു പകരം ക്ഷേത്രങ്ങൾ തകർക്കാനും വിശ്വാസികളെ തല്ലിച്ചതയ്ക്കാനും നേതൃത്വം നൽകിയെന്ന് മോദി കുറ്റപ്പെടുത്തി. ആചാരങ്ങളെ തകർക്കാൻ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നും മോദി ആരാേപിച്ചു.

മോദി ഇവിടെ വന്ന് എന്ത് ആരോപണങ്ങളുന്നയിച്ചാലും മനസ്സ് മാറുന്നവരല്ല കേരള സമൂഹം . മോദിയുടെ തനി നിറം അറിയാവുന്ന വരാണ് ഇവിടെയുള്ളവർ . പട്ടിണി പാവങ്ങളായിരിക്കും പക്ഷെ ചിന്തിക്കാനും അതനുസരിച്ചു പ്രവർത്തിക്കാനും വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് .

വിവരവും വിദ്യാഭ്യാസവും ഉള്ളവർ ബിജെപി യിൽ ചേരില്ലെന്ന് കേരളത്തിലെ ബിജെപിയുടെ കാരണവരായ ഓ രാജഗോപാൽ എം എൽ എ കഴിഞ്ഞ ദിവസം പറഞ്ഞത് നമ്മൾ കേട്ടതാണ് .അതാണ് സത്യവും . ശബരിമലയില്‍ ഇനി എന്ത് വിധി വന്നാലും വിശ്വാസി സമൂഹത്തെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് .

തിരുവനന്തപുരത്ത് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ പ്രസംഗത്തിനിടെ, സി.പി.എമ്മും കോൺഗ്രസും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയാകണമെന്ന് ഉപദേശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും കോൺഗ്രസും ഇടതുപക്ഷവും കൂടുതൽ യോജിക്കുകയാണത്രെ .

ഇനി ഇവർ രണ്ടായി നിൽക്കുന്നതിന് പകരം ഒറ്രപാർട്ടിയാവുന്നതാണ് നല്ലതെന്നും മോദി പറഞ്ഞു. എൽ.ഡി.എഫും യു.ഡി.എഫും ഇരട്ടസഹോദരരാണെന്ന കാര്യം കേരളീയർക്ക് ബോദ്ധ്യപ്പെട്ടു. രണ്ടുപേരും ദു‍ർഭരണം, അഴിമതി, രാഷ്ട്രീയ അക്രമം, വർഗീയത, ജാതീയത, സ്വജനപക്ഷപാതം എന്നിവ നടത്തുന്നു.

കേരളത്തിൽ എൽ.‌ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള താല്പര്യമോ കഴിവോ യു.ഡി.എഫിനില്ല. എൻ.ഡി.എയ്ക്കനുകൂലമായ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ ബി.ജെ.പിക്ക് ആദ്യം സീറ്റ്  നൽകിയത് തിരുവനന്തപുരമാണ്.  ശ്രീനാരായണ ഗുരു, അയ്യങ്കാളി ചട്ടമ്പി സ്വാമികൾ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കളുടെ കർമ്മരംഗമായിരുന്നു തിരുവനന്തപുരം.

രാജാരവിവർമ്മയുടെയും സ്വാതി തിരുനാളിന്റെയും നാടാണിത്. ധീരോദാത്ത പോരാട്ടം നടത്തിയ മാർത്താണ്ഡവർമ്മയുടെ പരാക്രമത്തിന്റെ ചരിത്രവുമുണ്ടെന്ന് മോദി പറഞ്ഞു. പ്രസംഗത്തിൽ നമ്പി നാരായണനുംകഠിനാദ്ധ്വാനികളായ പ്രൊഫഷണലുകളെ കോൺഗ്രസ് അകറ്റി യെന്ന് മോദി പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് എ-ഐ ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ ദേശസ്നേഹിയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കരിയർ നശിപ്പിച്ചവരാണ് കോൺഗ്രസുകാർ. അതേസമയം ഇ.ശ്രീധരനെ പോലുള്ള കഴിവുള്ള ഉദ്യോഗസ്ഥർ ബി.ജെ.പിയിലേക്ക് വരുന്നു. അദ്ദേഹം മറ്റ് പ്രൊഫഷണലുകൾക്ക് പ്രേരണയാണ്.

രാജ്യത്തിനും സമൂഹത്തിനും ഒരുപാട് സംഭാവനകൾ നൽകിയ ഇ.ശ്രീധരൻ ഇനി തന്റെ കഴിവ് കേരളത്തിനായി സമർപ്പിച്ചിരിക്കുകയാണന്നും ശ്രീധരൻ പറയാത്തത് മോദി പറഞ്ഞു .

മോദിയുടെ വാക്കുകൾ കേട്ടാൽ തോന്നും എൽ ഡി എഫാണ് എല്ലാത്തിനും കാരണമെന്ന് . ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബിജെപി യാണെന്ന് എന്തേ മോദി പറഞ്ഞില്ല , അതും കൂടി പറയേണ്ടതായിരുന്നു . കേരളത്തിൽ ബിജെപി ക്ക് അക്കൗണ്ട് തുറക്കാൻ സ്പോൺസർ ചെയ്തത് കോൺഗ്രസ്സ് അല്ലെ അത് മോദി മറക്കരുത് . നന്ദി വേണം , കോൺഗ്രസ്സിനെ ഇങ്ങനെ താറടിച്ചു സംസാരിക്കല്ലേ ഈശ്വര ദോഷം കിട്ടും .

Leave A Reply
error: Content is protected !!