വിമാന ജീവനക്കാരിയായി ഐസ്​ക്രീo വിതരണം ; അമേരിക്കൻ ജനതയെ ”ഏപ്രിൽ ഫൂൾ” ആക്കി ബൈഡന്റെ പത്​നി

വിമാന ജീവനക്കാരിയായി ഐസ്​ക്രീo വിതരണം ; അമേരിക്കൻ ജനതയെ ”ഏപ്രിൽ ഫൂൾ” ആക്കി ബൈഡന്റെ പത്​നി

വാഷിങ്​ടൺ: കാലിഫോർണിയയിൽനിന്ന്​ വാഷിങ്​ടണിലേക്ക്​ തിരിച്ച ഔദ്യോഗിക വിമാനത്തിൽ ‘ജാസ്​മിൻ’ എന്ന്​ പേരുവെച്ച ജീവനക്കാരി ഐസ്​ക്രീമുമായി എത്തിയപ്പോൾ ജീവനക്കാരും സുരക്ഷ ജീവനക്കാരും മാധ്യമ പ്രവർത്തകരുമുൾപെടെ അവ വാങ്ങിക്കഴിച്ചത്​ ഒരൽപം പോലും സംശയം തോന്നാതെയായിരുന്നു. മുഖം മറച്ച്​ പാതി മുറിച്ച മുടിയുമായി​ എത്തിയ ‘ജീവനക്കാരി’യെ ആരും സംശയിച്ചില്ല . പിന്നീട് ​ അഞ്ചു മിനിറ്റ്​ കഴിയുന്നതിന് മുമ്പേ അതേയാൾ മറ്റൊരു വേഷത്തിൽ വീണ്ടും.

ഇത്തവണ പക്ഷേ, കൃത്രിമ മുടി തത്​കാലം അഴിച്ചുവെച്ച്​ യഥാർഥ മുഖവുമായിട്ടായിരുന്നു വരവ്​. മാധ്യമ പ്രവർത്തകരെ കാണുന്ന പ്രസ്​ വിഭാഗത്തിൽ ‘ജാസ്​മിൻ’ എന്ന പേരില്ലാതെ എത്തിയപ്പോഴാണ് ​ വിമാനത്തിൽ ഐസ്​ക്രീം കഴിച്ചവർക്ക് ആളെ മനസിലായത് .

താൻ ജാസ്​മിൻ അല്ലെന്നും അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡന്‍റെ സ്വന്തം പത്​നി ജിൽ ബൈഡനാണെന്നും പരിചയപ്പെടുത്തുന്നതിന് മുമ്പേ എല്ലാവർക്കും എല്ലാം ബോധ്യമായിരുന്നു. കൂടെ സഞ്ചരിച്ച മാധ്യമ പ്രവർത്തകർ മാത്രമല്ല, ജീവനക്കാർ വരെ ഒരാൾക്ക് പോലും തിരിച്ചറിയാനാകാത്ത വിധം മേക്കോവർ നടത്താൻ എങ്ങനെ കഴിഞ്ഞുവെന്നായിരുന്നു എല്ലാവരുടെയും സന്ദേഹം.സംഭവത്തിന്‍റെ വിഡിയോ ചിത്രീകരികാത്തത് കൊണ്ടാണ് വാർത്ത വൈകി പുറം ലോകത്തെത്തിയത് .

Leave A Reply
error: Content is protected !!