പഞ്ചായത്ത് തെരഞ്ഞെടുപ്പ്: യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഗാസിയാബാദും ഗോരഖ്പൂരും ഉൾപ്പെടെ 11 ജില്ലകളിലേക്കുളള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്.

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലേക്ക് നാമനിർദ്ദേശ പത്രിക ശനിയാഴ്ച മുതൽ സമർപ്പിക്കാം. ഇതിന് മുന്നോടിയായിട്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഗാസിയാബാദിൽ 49 സ്ഥാനാർത്ഥികളുടെയും സഹാരൺപൂരിൽ 33 പേരുടെയും രാംപൂരിൽ 34 സ്ഥാനാർത്ഥികളുടെയും പട്ടികയാണ് പ്രഖ്യാപിച്ചത്.

 

Leave A Reply
error: Content is protected !!