ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാർ സ്വദേശി

ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാർ സ്വദേശി

ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറിയിനം കൃഷി ചെയ്ത് ബിഹാർ സ്വദേശി. അമരേഷ് സിങ് എന്ന കർഷകനാണ് ഹോപ് ഷോട്ട്‌സ് എന്ന പച്ചക്കറി കൃഷി ചെയ്യുന്നത്. വിപണിയിൽ ഒരു കിലോയ്ക്ക്ക് ഒരു ലക്ഷം രൂപ വരെയാണ് വില. ഔറംഗബാദ് ജില്ലയിൽ അമരേഷ് ഹോപ് ഷോട്ട്‌സ് കൃഷി ചെയ്യുന്നത്.

ചെടിയ്ക്ക് ഇത്രയും അധികം വില വരാൻ കാരണം ചെടിയുടെ എല്ലാം ഉപയോഗപ്രദമായതിനാലാണ്. പഴം, പൂവ്, തണ്ട് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ക്ഷയ രോഗത്തിനുള്ള പ്രതിവിധി എന്ന നിലയിലും അത്യുത്തമമാണ്. ചെടിയിൽ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റ് സൗന്ദര്യ വർദ്ധക വസ്തുവായും ഉപയോഗിക്കാറുണ്ട്.

ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ നേരിടുന്നതിനുളള മരുന്ന് ഉണ്ടാക്കാനും ഹോപ് ഷോട്ട്‌സ് ഉപയോഗിക്കുന്നു. പ്രത്യേകമായി ഓർഡർ നൽകിയാൽ മാത്രമെ ഹോപ് ഷോട്‌സ് വാങ്ങാനാകൂ. ബ്രിട്ടൻ, ജർമനി, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്.

Leave A Reply
error: Content is protected !!