കുഞ്ഞ് ആണോ പെണ്ണോയെന്ന് അറിയിക്കാൻ ആകാശത്തേക്കുയർന്ന വിമാനം അപകടത്തില്‍ പെട്ട് രണ്ടു പൈലറ്റിന് ദാരുണാന്ത്യം

കുഞ്ഞ് ആണോ പെണ്ണോയെന്ന് അറിയിക്കാൻ ആകാശത്തേക്കുയർന്ന വിമാനം അപകടത്തില്‍ പെട്ട് രണ്ടു പൈലറ്റിന് ദാരുണാന്ത്യം

പിറന്നത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന സസ്‌പെന്‍സ് കുടുംബാംഗങ്ങളോട് വെളിപ്പെടുത്താന്‍ നടത്തിയ മുന്നൊരുക്കങ്ങൾ കലാശിച്ചത് വൻ ദുരന്തത്തിൽ .സസ്പെൻസിന്റെ ഭാഗമായി ചെറിയ വിമാനവും ഏര്‍പ്പാടാക്കിയിരുന്നു .കരീബിയന്‍ കടലിനടുത്തുള്ള ഒരു ജലാശയത്തില്‍ പതിയെ നീങ്ങുന്ന ബോട്ടിന് മുകളിലായിരുന്നു ആ ചെറുവിമാനം.

വിമാനത്തില്‍ നിന്ന് പിങ്ക് നിറത്തിലുള്ള പുകച്ചുരുളുകള്‍ ആകാശത്തേക്കുയര്‍ന്നു. പുകച്ചുരുളുകളുടെ നിറത്തില്‍ നിന്ന് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് തിരിച്ചറിയുകയും ബോട്ടില്‍ കാത്തിരുന്നവര്‍ പെണ്‍കുഞ്ഞെന്ന സന്തോഷത്തിൽ കയ്യടിക്കുകയും ചെയ്തു.

അതെ സമയം പെട്ടന്നാണ് വിമാനം കുത്തനെ ജലാശയത്തിലേക്ക് പതിച്ചത് , ഇത് കണ്ടു ബോട്ടിലുള്ളവര്‍ നിലവിളിച്ചു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും അപകടത്തില്‍ മരിച്ചതായി അധികൃതര്‍ പിന്നീട് സ്ഥിരീകരിച്ചതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആരോ ഫോണില്‍ പകര്‍ത്തിയ മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അപകടത്തിന്റെ ദൃശ്യത്തില്‍ പുകച്ചുരുളുകള്‍ ആകാശത്തേക്കുയര്‍ന്നപ്പോൾ ആണ്‍കുട്ടിയാണോയെന്ന് മറ്റൊരാള്‍ ചോദിക്കുന്നതും തുടര്‍ന്ന് ഫോണ്‍ ക്യാമറ പിങ്ക് നിറത്തിലുള്ള പുകച്ചുരുളുകളിലേക്ക് നീളുന്നതും ഒരു സ്ത്രീ പെണ്‍കുഞ്ഞെന്ന് ആര്‍ത്തുവിളിക്കുന്നതും കേള്‍ക്കാം. തുടര്‍ന്ന് വിമാനം ഒരു നിമിഷം ക്യാമറയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് ജലത്തിലേക്ക് വീഴുന്നതും കാണാം.

അപകടത്തെ തുർന്ന് നാല് മണിയോടെ പോലീസും രക്ഷാസേനയും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ വിമാനം കണ്ടെത്തുകയായിരുന്നു. ഹോള്‍ബോക്‌സ് ദ്വീപില്‍ നിന്ന് മൂന്ന് മണിയോടെ എക്‌സോമെക്‌സ് എന്ന വിമാനക്കമ്പനിയുടെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം .

Leave A Reply
error: Content is protected !!