ഐസ്​കട്ട വീണ് കാറിന്റെ ചില്ല് തകർന്നു ; ദമ്പതികൾ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​ : വിഡിയോ വൈറൽ

ഐസ്​കട്ട വീണ് കാറിന്റെ ചില്ല് തകർന്നു ; ദമ്പതികൾ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​ : വിഡിയോ വൈറൽ

ന്യൂഡൽഹി: ​ശൈത്യകാലമായതോടെ ഐസ്​ കട്ടകളുടെയും മഞ്ഞ്​ മൂടി നിൽക്കുന്നതിന്‍റെയും വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കാറുണ്ട് .എന്നാൽ അപ്രതീക്ഷിതമായി മഞ്ഞു കട്ട കാറിന് മുകളിൽ വീഴുന്ന വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

നിർത്തിയിട്ടിരിക്കുന്ന കാറിനകത്ത്​ ദമ്പതികൾ കയറുന്നതും ഉടൻ കൂറ്റൻ ഐസ്​കട്ട കാറിന്‍റെ മുകളിലേക്ക്​ വീഴുന്നതുമാണ്​ വിഡിയോ. സി.സി.ടി.വി കാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ വിഡിയോ dtpchp എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്​ ചെയ്യുകയായിരുന്നു.

കോല ആർട്ടിക്​ ഔട്ട്​പോസ്റ്റിലാണ്​ സംഭവം. വീടിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന കാറിൽ ഒരാൾ കയറുന്നതും സെക്കന്‍റുകൾക്കുള്ളിൽ 50 അടി മുകളിൽനിന്ന്​ കൂറ്റൻ ഐസ്​കട്ട കാറിന്‍റെ മുകളിലേക്ക്​ വീഴുകയുമായിരുന്നു .

ഉടൻ കാറിന്‍റെ മുൻസീറ്റുകളിൽ നിന്ന്​ ദമ്പതികൾ ഇറങ്ങിയോടുന്നതും കാർ പിറകിലേക്ക്​ നിരങ്ങി നീങ്ങുന്നതും വിഡിയോയിൽ കാണാം. ഐസ്​ കട്ട വീണതോടെ കാറിന്‍റെ മുൻവശത്തെ ചില്ല്​ പൂർണമായും തകർന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ ഉടൻ തരംഗമായി . ദമ്പതികൾ അത്​ഭുതകരമായി രക്ഷപ്പെട്ടതിൽ ആശ്വസിക്കുകയാണ് സമൂഹ മാധ്യമങ്ങൾ .

Leave A Reply
error: Content is protected !!