സോഫ്​​റ്റ്​വെയർ നിർമാതാവിന് ചന്ദ്രനിൽ ഒരേക്കർ സ്​ഥലം സമ്മാനിച്ച് അമേരിക്കൻ കമ്പനി

സോഫ്​​റ്റ്​വെയർ നിർമാതാവിന് ചന്ദ്രനിൽ ഒരേക്കർ സ്​ഥലം സമ്മാനിച്ച് അമേരിക്കൻ കമ്പനി

നോയിഡ: ഇഫ്​തേകർ റഹ്​മാനിയെന്ന സോഫ്​​റ്റ്​വെയർ നിർമാതാവിന്​ യുഎസ് കമ്പനി നൽകിയ സമ്മാനമാണ്​ നിലവിലെ ചർച്ചാവിഷയം. ചന്ദ്രനിൽ ഒരേക്കർ സ്​ഥലമാണ്​ ഇഫ്​തേക്കറിന്​ ലഭിച്ച അപൂർവ്വ സമ്മാനം.ബിഹാർ ദർബങ്ക സ്വദേശിയാണ്​ ഇഫ്​തേകർ റഹ്​മാനി.

സ്വന്തമായി നോയിഡയിൽ എ.ആർ സ്റ്റുഡിയോസ്​ എന്ന സോഫ്​റ്റ്​വെയർ നിർമാണ കമ്പനി നടത്തുന്ന ഇഫ്​തേകർ യുഎസ് കമ്പനിയായ ലൂണ സൊസൈറ്റി ഇന്‍റർനാഷനലിനായി സോഫ്​റ്റ്​വെയർ നിർമിച്ച്​ നൽകുകയായിരുന്നു. ച​ന്ദ്രൻ റിയൽ എസ്​റ്റേറ്റ്​ ബിസിനസ്​ നടത്തുന്ന കമ്പനിയാണിത്​. ഇഫ്​തേകറിന്‍റെ കഠിനാധ്വാനം കമ്പനിയെ വളരെയധികം സഹായിച്ചതോടെ ചന്ദ്രനിൽ സ്​ഥലം വാങ്ങി കമ്പനി സമ്മാനം നൽകുകയായിരുന്നു .

ഇത്രയും അപൂർവമായ പാരിതോഷികം ലഭിക്കുന്ന ആദ്യ വ്യക്തിയാണ്​ ഇഫ്​തേകർ. ഇതോടെ കുടുംബവും സുഹൃത്തുക്കളും ആഘോഷത്തിലാണ്​. ഗ്രാമവാസികൾക്ക്​ മധുരം പ​ങ്കു വെച്ച്​ കുടുംബാംഗങ്ങൾ സന്തോഷം പങ്കുവെച്ചു. അതെ സമയം ​ ഷാരുഖ്​ ഖാൻ, മഹേന്ദ്ര സിങ്​ ധോണി, അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുത്​ തുടങ്ങിയവർ ചന്ദ്രനിൽ സ്​ഥലം സ്വന്തമാക്കിയിരുന്നു.

Leave A Reply
error: Content is protected !!