അമ്പലം തകർത്ത് കാട്ടാന ​ പൂജവസ്​തുക്കൾ തിന്നു

അമ്പലം തകർത്ത് കാട്ടാന ​ പൂജവസ്​തുക്കൾ തിന്നു

മൂ​ന്നാ​ര്‍: അ​മ്പ​ലം ത​ക​ർ​ത്തു കാ​ട്ടാ​ന പൂ​ജ​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു​ക്ക​ള്‍ ഭ​ക്ഷി​ച്ചു. വ​ട്ട​ക്കാ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​​ച്ചയാണ് സംഭവം നടന്നത് . ക​റു​പ്പ​സ്വാ​മി​യു​ടെ അ​മ്പ​ലമാ​ണ്​ ത​ക​ർ​ത്ത​ത്.

തു​ട​ര്‍ന്ന് അ​ഞ്ചു​മ​ണി​യോ​ടെ ചൊ​ക്ക​നാ​ട് എ​ത്തി​യ ഒ​റ്റ​യാ​ന്‍ വീ​ടി​ന് സ​മീ​പ​ത്ത് നി​ര്‍ത്തി​യി​ട്ട ഓ​ട്ടോ ത​ക​ര്‍ത്തു. ഇൗ ​സ​മ​യം പ​ശു​വി​ന് വെ​ള്ളം ന​ല്‍കു​ന്ന​തി​ന്​ പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

കാ​ട്ടാ​ന ആ​ക്ര​മ​ണം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ര്‍ എ​ത്തി​യി​ല്ലെ​ന്ന്​ നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

Leave A Reply
error: Content is protected !!