കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ചരിത്രം

1920-ൽ താഷ്കന്റിൽ വെച്ചാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണം.എം.എൻ. റോയ്, അബാനി മുഖർജി, ഹസ്രത് അഹ്മദ് ഷഫീക്ക് തുടങ്ങി ഏതാനും ചില വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങലിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുവാൻ ധാരണ ആയത്. തുടർന്നുള്ള വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്കും കാൺപൂരിലെ മീറ്റിങ്ങിനും വഴി വെച്ചത് ഈ ചടങ്ങ് ആണു.

കൃഷി ഭൂമി കർഷകന് , വിദേശ സാമ്രാജ്യത്വ മൂലധനം ദേശസാൽക്കരിക്കുക, പ്രായപൂർത്തി വോട്ടവകാശം, രാഷ്ട്ര സമ്പത്ത് രാഷ്ട്രത്തിന്റെ കൈകളിൽ, എട്ടു മണിക്കൂർ പ്രവൃത്തി ദിവസം, സംഘടിക്കാനും യോഗം ചേരാനും പ്രകടനം നടത്താനും പണിമുടക്കാനുമുള്ള ജനാധിപത്യപരമായ അവകാശം, അയിത്ത ജാതിക്കാർക്ക് സാമൂഹ്യ നീതി എന്നീ ആവശ്യങ്ങൾ ഇന്ത്യൻ മണ്ണിൽ 1928 മുതൽ സി പി ഐ ഉയർത്തുകയുണ്ടായി.

അക്കാലത്ത് പല നിരോധനങ്ങളും പാർട്ടിക്കുമേൽ ഉണ്ടായിരുന്നതിനാൽ അഖിലേന്ത്യ വർകേഴ്സ് ആൻഡ്‌ പെസന്റ്സ് പാർട്ടി എന്നാ പേരിലായിരുന്നു പാർട്ടി പ്രവർത്തിച്ചിരുന്നത്. 1935 നു ശേഷം സി പി ഐ ഘടകങ്ങൾ രാജ്യത്താകമാനം സംഘടിപ്പിക്കപ്പെട്ടു. വിദ്യാർഥി സംഘടനയായ എഐഎസ്എഫ് , കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭ (എ ഐ കെ എസ് ), പുരോഗമന സാഹിത്യ സംഘടന എന്നിവ 1936ലും സംഘടിപ്പിക്കപ്പെട്ടു.

കോൺഗ്രസ്സ്‌ സംഘടനയിൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ വിഭാഗം എന്നറിയപ്പെട്ടിരുന്ന ഇടതുപക്ഷ ചിന്താഗതിക്കാർ 1939-ൽ മലബാറിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയായിമാറി. ഡിസംബർ മാസത്തിൽ കണ്ണൂർ ജില്ലയിലെ പിണറായിയിലെ പാറപ്രത്ത് വച്ചായിരുന്നു ഇത്.[2] 1939 രണ്ടാം ലോകമഹായുദ്ധം പുറപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിലായിരുന്ന കേരള പ്രദേശ് കോൺഗ്രസ്സ്‌ കമ്മറ്റി ബ്രിട്ടീഷ്‌ ഭരണത്തെ വലിച്ചെറിയാനുള്ള പൊതുജന സമരങ്ങൾക്ക് അനുകുലമായ ഉറച്ച നിലപാട് സ്വികരിച്ചു.

1939-ൽ കോൺഗ്രസ്സ്‌ മന്ത്രിസഭകൾ രാജിവച്ചതും പിന്നീട് വക്തിസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചതും കേരള പ്രദേശ്‌ കോൺഗ്രസ്സിലെ തീവ്രവാദികളിൽ ഉത്സഹമുണ്ടാക്കിയില്ല.സെപ്റ്റംബർ 15-ആം തിയതി സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ കെ പി സി സി യുടെ തീരുമാനം അംഗീകരിച്ചില്ല.പക്ഷെ കേന്ദ്ര നേതൃത്വത്ത അനാദരിച്ചു കൊണ്ട് മലബാറിൽ വമ്പിച്ചതോതിൽ പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു .

1956 ഐക്യ കേരളം നിലവിൽ വന്നപ്പോൾ സി അച്യുതമേനോൻ സി പി ഐ യുടെ ആദ്യ കേരള സംസ്ഥാന സെക്രട്ടറി ആയി . പിന്നീടു എം എൻ ഗോവിന്ദൻ നായരേ സി പി ഐ യുടെ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ സി പി ഐ കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയ്യായി തെരഞ്ഞെടുക്കപ്പെട്ടു. അത്തരം ഒരു വിജയത്തിലേക്ക് സി പി ഐ യെ നയിച്ച എം എൻ നെ പിന്നീട് കേരള ക്രുഷ്ചെവ് എന്നറിയപ്പെട്ടു. സി പി ഐ യുടെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന ഇ എം എസ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിയായി.

1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ദത്തിന്റെ പേരിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സി പി ഐ യെ ഭിന്നിപ്പിലേക്ക് നയിച്ചു.110 അംഗങ്ങളുള്ള ദേശീയ കൌൺസിലിൽ നിന്നും 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും പിന്നീടു കൽക്കട്ടയിൽ വച്ച് സി പി ഐ എം എന്നാ മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!