പൊന്നാനിയില്‍ എഎം രോഹിത്തിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം:അഷറഫ് കോക്കൂര്‍

പൊന്നാനിയില്‍ എഎം രോഹിത്തിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം:അഷറഫ് കോക്കൂര്‍

പൊന്നാനി:പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഎം രോഹിത്തിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്ത് ഇറങ്ങണമെന്ന് ലീഗ് നേതാവും ജില്ലാ മുസ്ലിംലീഗ് ഉപാധ്യക്ഷനുമായ അഷറഫ് കോക്കൂര്‍ പറഞ്ഞു.

നേതൃത്വം സീറ്റ് നല്‍കാത്തതിലുള്ള അതൃപ്തി ഉണ്ടെന്നും പ്രയാസം മനസിലാക്കിയ നേതൃത്വം പാണക്കാട്ടേക്ക് വിളിപ്പിക്കുകയും അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവെന്നും അഷറഫ് കോക്കൂര്‍ പറഞ്ഞു.ഇടതുപക്ഷഭരണം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് നല്ല ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്.യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയുള്ള വഴിയെന്നും ഓരോ പ്രവര്‍ത്തകരും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്ത് വരുമെന്നും അഷ്റഫ് കോക്കൂര്‍ പറഞ്ഞു.കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലും അഷറഫ് കോക്കൂര്‍ പങ്കെടുത്തിരുന്നു

Leave A Reply
error: Content is protected !!