പാട്ടതെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു

പാട്ടതെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കളുടെ വിലനിലവാരം പ്രസിദ്ധീകരിച്ചു

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥി/രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ ജില്ലയിലെ വില നിലവാരം പ്രസിദ്ധീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന് ഈ നിരക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുക.

പ്രചാരണ വസ്തുക്കളുടെ നിരക്കുകള്‍ (രൂപ) താഴെ ചേര്‍ക്കുന്നു

ബസ് (സീറ്റ് 38-48) ഒരു ദിവസത്തേക്ക് (എട്ട് മണിക്കൂര്‍)- 4500 രൂപ, ടൂറിസ്റ്റ് ബസ് (49 സീറ്റ്) (ഒരു ദിവസം)- 4500, മിനി ബസ്-(സീറ്റ് 33-35)-3800, ട്രാവലര്‍ (സീറ്റ് 20- 22) -(ഒരു ദിവസം)- 2800, ടെമ്പോ ട്രാവലര്‍ (സീറ്റ് 14 – 17) (ഒരു ദിവസം) – 2000, ഇന്നോവ (ഒരു ദിവസം)- 2000, സുമോ / ക്വാളീസ് – 1600, ജീപ്പ് / ടെമ്പോ / ട്രക്കര്‍ – – 2000, ത്രീവീലര്‍ (ഒരു ദിവസം)- 750, ടൂ വീലര്‍(ഒരു ദിവസം)- (250), മോട്ടോര്‍ ബൈക്ക് – (ഓരോ പരിപാടിക്കും) -200, മോട്ടോര്‍ ബോട്ട് വാടക (ഒരു മണിക്കൂറിന്) – 350, ഡ്രൈവര്‍മാരുടെ ചാര്‍ജ്/കൂലി (ഒരു ദിവസത്തിന്) – 730, കമാനങ്ങള്‍ക്കും ഗേറ്റുകള്‍ക്കും (15 അടി) – 3000, 30 അടി -5000, ആര്‍ച്ച് (ബോക്‌സ് ടൈപ്പ്) ഒരോന്നിനും – 3000, കിയോസ്‌ക് (ഒരോന്നിനും) -2000, പ്രചരണ ഓഫീസ് നിര്‍മാണം (വലുത്) ഒരോന്നിനും -7000, ഇലക്ഷന്‍ കമ്മിറ്റി ബൂത്ത് സിംപിള്‍ -(ഒരോന്നിനും) – 400,
സ്റ്റേജ് ഓണ്‍ വെഹിക്കിള്‍ -(ഒരു ദിവസത്തിന്) – 5000, ഹോട്ടല്‍ റും / ഗസ്റ്റ് ഹൗസ് – എ/സി – (ഒരു ദിവസത്തിന് )-1000 , ഹോട്ടല്‍ റൂം / ഗസ്റ്റ് ഹൗസ് – നോണ്‍ എ.സി. (ഒരു ദിവസത്തിന്) -600, ഓഡിറ്റോറിയം (ഒരു ദിവസത്തിന്) ( 500 ല്‍ കൂടുതല്‍ സീറ്റുകള്‍)- 9000, ഓഡിറ്റോറിയം-(ഒരു ദിവസത്തിന്) (300 മുതല്‍ 500 വരെ സീറ്റുകള്‍)-5250, ഓഡിറ്റോറിയം (300 മുതല്‍ 200 വരെ സീറ്റുകള്‍) -2250, ഓഡിറ്റോറിയം(ഒരു ദിവസത്തിന്) (200 താഴെ)-1500 രൂപ, വീഡിയോ ഡിസ്‌പ്ലേ(ഒരു ദിവസത്തിന്)- 3000, ഓഡിയോ സോങ് റെക്കോഡിങ് (സോളോ ) -8000, ഓഡിയോ സോങ്ങ് റെക്കോഡിങ് (ഡ്യുയറ്റ്)-12000, ഓഡിയോ സോങ്ങ് റെക്കോഡിങ്( സോളോ, അമേച്ചര്‍)-4000, ഓഡിയോ സോങ് റെക്കോഡിങ് (ഡ്യുയറ്റ് – അമേച്ചര്‍)- 6000, നോട്ടീസ് (1000 കോപ്പി)-700, കളര്‍ (1000 കോപ്പി)-2000, ഡെമി (2 ഭാഗം)- (1000 കോപ്പി)-2500, ഡ്രോണ്‍ ക്യാമറ – (ഒരു ദിവസത്തിന്)- 12000, (മണിക്കൂറിന്) -3000 രൂപ, ജിമ്പ് ക്യാമറ (ഒരു ദിവസത്തിന് )-11000, സോഫസെറ്റ് ഒന്നിന് 200, സോഫസെറ്റ് ഡബിള്‍- 400, ട്യൂബ് ലൈറ്റ്- 20, എല്‍.ഇ.ഡി ടിവി -750, എല്‍ഇഡി/സിഎഫ്എല്‍ ലാമ്പ് 70 വാട്ട് അതിനു മുകളിലും -30, ജനറേറ്റര്‍- ഹോണ്ട (ഒരു ദിവസത്തിന്) 300, ജനറേറ്റര്‍- 7.5 കെ.വി (ഒരു ദിവസത്തിന്) -2000, ജനറേറ്റര്‍- 10 കെവി (ഒരു ദിവസത്തിന്) -2500, മുത്തുക്കുട- 55, നെറ്റിപ്പട്ടം- 2000, ബാന്‍ഡ് സെറ്റ്- ഒരാള്‍ക്ക് 800, ചെണ്ട മേളം- ഒരാള്‍ക്ക്-800, ലൗഡ് സ്പീക്കര്‍, ആംപ്ലിഫയര്‍, മൈക്ക് (1000 വാട്ടിന് താഴെ) -3000, ലൗഡ് സ്പീക്കര്‍, ആംപ്ലിഫയര്‍, മൈക്ക്-(1000 വാട്ടിന് മുകളില്‍ )-4000, പന്തല്‍ (സാധാരണ സ്‌ക്വയര്‍ ഫീറ്റ്)-8 രൂപ, പന്തല്‍ (അലങ്കരിച്ചത് സ്‌ക്വയര്‍ ഫീറ്റ്)-12 രൂപ, ഹോര്‍ഡിങ്‌സ് സ്‌ക്വയര്‍ ഫീറ്റ്-100, പുനരുപയോഗിക്കാന്‍ കഴിയുന്ന പരസ്യ ബില്‍ ബോര്‍ഡ് സ്‌ക്വ.ഫീറ്റ്- 35, മൈക്ക് അനൗണ്‍സ്‌മെന്റ്- സൗണ്ട് സിസ്റ്റം വാടക 1500, അനൗണ്‍സ്‌മെന്റ് വാഹന വാടക- 2000, യുഎസ്ബി -300, വെബ്സൈറ്റ് നടത്തിപ്പ് ചെലവ്-800, ഡൊമൈന്‍ രജിസ്ട്രേഷന്‍ ചാര്‍ജ്-400, ഡിസൈന്‍ ചാര്‍ജ്-1000, ഹൈഡ്രജന്‍ ബലൂണ്‍-2500, ഡെയ്ലി അലവന്‍സ് (പോളിങ് ഏജന്റ്)-500, കൗണ്ടിങ് ഏജന്റ്-500, ക്യാംപെയിനിങ് വര്‍ക്ക്-500 എന്നിങ്ങനെ 114 ഇനങ്ങളുടെ വിലയാണ് നിശ്ചയിച്ചത്.

Leave A Reply
error: Content is protected !!