സന്നദ്ധ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

സന്നദ്ധ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ.ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി ഗ്ലോബൽ ഫിറ്റ്നസ്സ് സെന്റർ എടപ്പാളും മാർസ് ചങ്ങരംകുളവും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് എടപ്പാൾ ഗ്ലോബൽ ഫിറ്റ്നസ് സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ 55 പേര് രജിസ്റ്റർ ചെയ്യുകയും 40 പേര് രക്തദാനം നടത്തുകയും ചെയ്തു.

ക്യാമ്പ് അരുൺ സാർ (എം വി ഐ എൻഫോഴ്‌സ്മെന്റ് മലപ്പുറം) ഉത്ഘാടനം ചെയ്തു. അലിമോൻ പൂക്കരത്തറ സ്വാഗതവും ജുനൈദ് നടുവട്ടം, ശ്രീകുമാർ ഗ്ലോബൽ ഫിറ്റ്‌നെസ്സ്, അജിത് മാർസ് ചങ്ങരംകുളം തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു.

ഗ്ലോബൽ ഫിറ്റ്നസ് പ്രതിനിധികളായ ഷൗക്കത്ത് സി വി,അബ്ദുൽ റഹീം, ത്വയ്യിബുൽ ഫസീല,ബിഡികെ ഭാരവാഹികളായ ഹിജാസ് മാറഞ്ചേരി, മുനീർ ചുള്ളിക്കൽ, മനാഫ് പൊന്നാനി,അജി കോലളമ്പ്, നൗഷാദ് അയങ്കലം, അലി ചേക്കോട്, ഹഫ്സൽ കോലത്ത്, അഭിലാഷ് കക്കിടിപ്പുറം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ രക്തദാന മേഖ ലയിലെ പ്രവർത്തനങ്ങൾക്ക് ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി ക്കുള്ള ഗ്ലോബൽ ഫിറ്റ്നസ് സെന്ററിന്റെയും, മാർസ് ചങ്ങരംകുളത്തിന്റെയും ആദരവുകൾ ബിഡികെ ഭാരവാഹികൾക്ക് കൈ മാറി, അതോടൊപ്പം ഇക്കഴിഞ്ഞ മലപ്പുറം ജില്ലാ ബോഡിബിൽഡിങ് മത്സരത്തിൽ മോഡൽഫിസിക് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ഓവറോൾ കരസ്തമാക്കിയ ആഷികിന് ഉപഹാരം നൽകുകയും മലപ്പുറം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു

Leave A Reply
error: Content is protected !!