യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങി:പൊന്നാനിയിലെ ജനങ്ങള്‍ തന്നെ ഏറ്റെടുത്തെന്ന് രോഹിത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചരണം തുടങ്ങി:പൊന്നാനിയിലെ ജനങ്ങള്‍ തന്നെ ഏറ്റെടുത്തെന്ന് രോഹിത്ത്

എടപ്പാള്‍:കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി പ്രചരണത്തിന് തുടക്കമിട്ട് എഎം രോഹിത്ത്.പൊന്നാനിയിലെ ജനങ്ങള്‍ തന്നെ ഏറ്റെടുത്തെന്നും വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ വിജയിക്കുമെന്നും രോഹിത്ത് പറഞ്ഞു.മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാധാരണക്കാര്‍ക്കിടയിലെ സന്തോഷത്തിലും ദുഖത്തിലും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്നതിലും ഒരു സാധാരണക്കാരനായി തന്നെ മണ്ഡലത്തില്‍ എന്നും ഉണ്ടാവുമെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.വിദ്യാർത്ഥി,യുവജന മുന്നേറ്റങ്ങൾക്കായി നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകിയ യുവനേതാവാണ് 35 -കാരനായ പൊന്നാനി മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി.

എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ പഠനവും, കാടഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടു പഠനവും പൂർത്തികരിച്ചു. തൃശ്ശൂർ ജില്ലയിലെ പഴഞ്ഞി എം.ഡി. കോളേജിൽ ബി.ബി.എ.ബിരുദപഠനം പൂർത്തിയാക്കി.തൃശ്ശൂർ ഗവ. ലോ കോളേജിൽനിന്ന് ത്രിവത്സര എൽ.എൽ.ബി. പഠനം പൂർത്തിയാക്കി.പൊന്നാനി എം.ഇ.എസ്. കോളേജിൽ എം.കോം വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.സംസ്ഥാന കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്തതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ തിരക്കായതോടെ പി.ജി. പഠനം പൂർത്തിയാക്കാനായില്ല.

കെ.എസ്.യു. പഴഞ്ഞി എം.ഡി. കോളേജ് യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാപ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് കെ.എസ്.യു. പൊന്നാനി നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2010 മുതൽ 2012 വരെ കെ.എസ്.യു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായും 2012 മുതൽ 2017 വരെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

2010 -ൽ മാറഞ്ചേരി ഡിവിഷനിൽനിന്നും ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധിയായിരിക്കെ അഡ്വ. എ.എം. രോഹിത് മാറഞ്ചേരി ഡിവിഷനിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലൂടെ ജനകീയനായ ജനപ്രതിനിധിയെന്ന അംഗീകാരം നേടിയെടുത്തു.നിലവിൽ കെ.പി.സി.സി. അംഗവും, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രോഹിത് യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്ററുമാണ്.ജോലി: ചാവക്കാട്, പൊന്നാനി കോടതികളിൽ അഭിഭാഷകനാണ്. പൊന്നാനി താലൂക്കിലെ എടപ്പാൾ തട്ടാൻപടി സ്വദേശിയാണ്. എ.എം. നാരായണനാണ് അച്ഛൻ. അമ്മ: രാജീവി. ഭാര്യ: ദീപ്‌തി. ഏകസഹോദരൻ: രാഹുൽ.

Leave A Reply
error: Content is protected !!