മറയൂർ മേഖലയിൽ കാട്ടുതീ പടരുന്നു

മറയൂർ മേഖലയിൽ കാട്ടുതീ പടരുന്നു

മറയൂർ ∙ വേനൽ കടുത്തതോടെ മറയൂർ മേഖലയിൽ കാട്ടുതീ വ്യാപകമായി. അഞ്ചു ദിവസമായി പ്രദേശത്ത് കാട്ടുതീ പടരുകയാണ്. നീലക്കുറിഞ്ഞി പൂത്തിരുന്ന തീർഥമല മേഖലയിൽ മൂന്നു ദിവസമായി കാട്ടുതീ വ്യാപകമാണ്.

രണ്ടു ദിവസമായി സമീപ വനത്തിലും കാട്ടുതീ പടർന്നു. ഇന്നലെ വൈകിയും തീ അണയ്ക്കാനായില്ല. കാട്ടുതീ പടരാതിരിക്കാൻ മറയൂർ കാന്തല്ലൂർ റേഞ്ചിലായി വനസംരക്ഷണ സമിതിയിലെ അംഗങ്ങളെ നിയമിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇവർ കാട്ടുതീ തടയാനുള്ള പരിശ്രമത്തിലാണ്.

എങ്കിലും തീ പടരുന്നതിനാൽ ആശങ്ക നിലനിൽക്കുന്നു. കാട്ടുതീ തടയാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ബൗണ്ടറി തെളിച്ച് തീ കത്തിച്ചതാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.  എന്നാൽ അഞ്ചു ദിവസമായി തുടർച്ചയായി മലനിരകൾ കത്തിനശിക്കുന്നതാണ് ആശങ്ക ഉയർത്തുന്നത്.  കഴിഞ്ഞദിവസം കാന്തല്ലൂരിലെ സ്വകാര്യ ഭൂമിയിലും കാട്ടു തീ പടർന്നിരുന്നു

Leave A Reply
error: Content is protected !!