“ഇന്ത്യൻ ഭരണഘടനയുടെ ആമുഖം”

“ഇന്ത്യൻ ഭരണഘടനയുടെ ആമുഖം”

ലോകത്തിലേക്കും വെച്ച് വലിയ ഭരണഘടന എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് ഇന്‍ഡ്യന്‍ ഭരണ ഘടന.ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് “നമ്മൾ, ഭാരതത്തിലെ ജനങ്ങൾ“ എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൌഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു.

മതേതരം (secular) എന്ന വാക്കു്‌ നാൽപ്പത്തിരണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ൽ ആണു്‌ കൂട്ടിച്ചേർക്കപ്പെട്ടതു്‌. എന്നാൽ ഭരണഘടന എന്നും മതേതരമായിരുന്നു എന്നും ഈ മാറ്റം മുൻപു തന്നെ അന്തർലീനമായിരുന്ന ഒരു തത്ത്വത്തെ കൂടുതൽ വ്യക്തമാക്കുക മാത്രമേ ചെയ്യുന്നുള്ളു എന്ന് പറയപ്പെടുന്നു.

ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അർത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങൾ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല.

ഭരണഘടനയുടെ ആത്മാവെന്ന് ജവാഹർലാൽ നെഹ്രു വിശേഷിപ്പിച്ചത് ആമുഖത്തെയാണ്. ഒറ്റത്തവണ മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തിട്ടുള്ളൂ. 1976-ൽ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ കൂട്ടിച്ചേർക്കാനായിരുന്നു ഭേദഗത

ആമുഖം,

“നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.”

Leave A Reply
error: Content is protected !!