ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി

ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ.അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.

ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിൽ പോയ അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

1920 ല്‍ ലണ്ടനില്‍ പോയി. 1923 ല്‍ എം.എസ്.സിയും ഡോക്ടറേറ്റും നേടി തിരിച്ചെത്തി. ബോബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി.ലണ്ടനില്‍ പോയ വര്‍ഷം തന്നെ മുകനായക് എന്ന മറാത്തി വാരിക ആരംഭിച്ച് അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. 1924 ല്‍ സ്ഥാപിച്ച ബഹിഷ്കൃതകാരിണിസഭ 1927 ല്‍ പിരിച്ചുവിട്ട് ഡിപ്രസ്ഡ് ക്ളാസ്സ് എഡ്യുക്കേഷന്‍ സൊസൈറ്റി ആരംഭിച്ചു. ബഹിഷ്കൃത ഭാരതി ദ്വൈമാസിക (1927) ല്‍ സ്ഥാപിച്ചു. മിശ്രവിവാഹവും മിശ്ര ഭോജനവും പ്രചരിപ്പിച്ചു.

പൊതു കിണറില്‍ നിന്ന് അധഃസ്ഥിതര്‍ക്ക് വെളളമെടുക്കല്‍ , ക്ഷേത്രപ്രവേശനം തുടങ്ങിയവയ്ക്കായി നിരന്തര സത്യാഗ്രഹം, പ്രക്ഷോഭം, നിയമയുദ്ധം എന്നിവ നടത്തി. ബോംബെ നിയമസഭാംഗമായിരുന്ന(1926-34) അദ്ദേഹം 1935 ല്‍ പ്രൊഫസര്‍ ഓഫ് ജൂറീസ് പ്രൂഡന്‍സ് പദവി നേടി.ഇന്ത്യയുടെ അധഃകൃതരെ പ്രതിനിധീകരിച്ച് മൂന്നു വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തു.

1947ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി അധികാരമേറ്റു. അദ്ദേഹം രൂപീകരിച്ച ഭരണഘടന 1949 നവംബർ 26 ന് കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലി അംഗീകരിച്ചു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1956 ഡിസംബർ 6ന് അംബേദ്കർ 65മത്തെ വയസ്സിൽ അന്തരിച്ചു.

.

Leave A Reply
error: Content is protected !!