തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ഓഫീസിനെ അവഹേളിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ രാഹുൽ ഇപ്പോൾ അനുകൂലിക്കുകയാണെന്നും വിജയരാഘവൻ വിമർശിച്ചു.പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തില്‍ വന്ന് സര്‍ക്കാരിന് എതിരെ പറയുന്നത്. കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള അവഗാഹക്കുറവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ കാണാമെന്ന് വിജയരാഘവന് ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇഴയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിലാണ് വിജയരാഘവന്റെ മറുപടി. എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂട്ടുപിടിച്ചിരിക്കുകയാണ്. ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടിനെ രാഹുൽ മറച്ചുവയ്ക്കുകയാണ്. പ്രശ്നങ്ങളിൽ രാഹുൽ ഗാന്ധിക്ക് അവഗാഹമില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അതേസമയം, മത്സ്യത്തൊഴിലാളികൾക്കൊപ്പം കടൽ യാത്ര ചെയ്ത് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികൾക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുൽ യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുൽ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം കടലിൽ ചിലവഴിച്ചു. തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ കടൽ യാത്രയിലൂടെ സാധിച്ചെന്ന് രാഹുൽ പറഞ്ഞു. ഇന്നലെയാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്.