അബൂദബി: കോവിഡ് വ്യാപനം വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഏഴ് ഫീൽഡ് ആശുപത്രികൾ കൂടി സ്ഥാപിക്കുമെന്ന് ആരോഗ്യ മേഖല വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. വിവിധ എമിറേറ്റുകളിൽ ഫീൽഡ് ഹോസ്പിറ്റലുകൾ സജീവമാക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
“യു.എ.ഇ അംഗീകരിച്ച വാക്സിനുകൾ പ്രായമായവർക്കും മാറാ രോഗികൾക്കും ഉൾപ്പെടെ വളരെ ഫലപ്രദവും സുരക്ഷിതവുമാണ്. വാക്സിൻ എടുക്കാൻ എല്ലാവരും ശ്രമിക്കണം. രാജ്യത്ത് 34,80,415 പേർക്ക് വാക്സിൻ നൽകി. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 60 വയസ്സിനു മുകളിലുള്ള 57.66 ശതമാനം പേർക്കും വാക്സിൻ നൽകി. 56,68,264 ഡോസ് വാക്സിനാണ് നൽകിയത്. 100 പേരിൽ 57.31 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു .” ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി .