ഗോൾഫ് ഇതിഹാസം ടെഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്

ഗോൾഫ് ഇതിഹാസം ടെഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്

കാലിഫോർണിയ: ഗോൾഫ് ഇതിഹാസം ടെഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ലോസ് ആഞ്ജലിസ് കൗണ്ടി ഫെരിഫ്സ് വകുപ്പാണ് അപകട വിവരം പുറത്തുവിട്ടത്.

അപകടത്തിൽ വുഡ്സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാർക്ക് സ്റ്റെയ്ൻബെർഗ് പ്രസ്താവനയിൽ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.

ഫെബ്രുവരി 23 ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹിൽസ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെർഡെസിന്റെയും അതിർത്തിയിലാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോൺ ബൊളിവാർഡിൽ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്സിന്റെ വാഹനം.

അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലിസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗർ വുഡ്സിനെ കാറിൽ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave A Reply
error: Content is protected !!