രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലെ രണ്ട് സീറ്റിലും ബി.ജെ.പിക്ക്‌ എതിരില്ലാത്ത വിജയം

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിലെ രണ്ട് സീറ്റിലും ബി.ജെ.പിക്ക്‌ എതിരില്ലാത്ത വിജയം

അഹമ്മദാബാദ്: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയം കൊയ്ത് ബി.ജെ.പി .കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോൺഗ്രസിന് നഷ്ടമായി. ബി.ജെ.പി സ്ഥാനാർഥികളായ റാംഭായി മൊക്കാറിയ, ദിനേഷ്‌ചന്ദ് അനാവാദിയ എന്നിവരാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്.

കോൺഗ്രസ് എം.പി അഹമ്മദ് പട്ടേൽ, ബി.ജെ.പി എം.പി അഭയ് ഗണപത്രേ എന്നിവരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താത്തതിനാൽ ബി.ജെ.പി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

അംഗബലം കുറവായതിനാൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കോൺഗ്രസ്. അതെ സമയം , 1993 മുതൽ അഹമ്മദ് പട്ടേലിന്‍റെ കൈവശമായിരുന്ന സീറ്റിൽ സ്ഥാനാർഥികളെ നിർത്താത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത വാക്കുതർക്കം ഉയരുന്നുണ്ട് .

Leave A Reply
error: Content is protected !!