ലക്നോ: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയായിരിക്കുമോ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യു.പിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്രിയങ്ക ഉത്തര്‍പ്രദേശില്‍ നടന്ന കര്‍ഷക സമരത്തിൽ പങ്കെടുത്തു. അതെ സമയം മൂന്ന് മാസം പിന്നിട്ട കർഷകരുടെ സമരത്തെപ്പറ്റി ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്.
പ്രധാനമന്ത്രിയെ അഹങ്കാരിയെന്നും ഭീരുവെന്നും വിളിച്ചതിനെക്കുറിച്ചും അവർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. സമരം ചെയ്യുന്ന ലക്ഷക്കണക്കിന് കര്‍ഷകരോട് സംസാരിക്കാത്ത പ്രധാനമന്ത്രിയെ അഹങ്കാരിയെന്നു ഭീരുവെന്നും അല്ലേ വിളിക്കേണ്ടത്? കര്‍ഷകരോട് സംസാരിക്കുന്നില്ല എന്നത് വ്യക്തമാക്കുന്നത് മോദി അഹങ്കാരിയാണെന്നാണ്. ശരിയല്ലേ? പ്രിയങ്ക ചോദിച്ചു.
അതിർത്തിയിൽ നടന്ന പ്രക്ഷോഭത്തിനിടെ 215 കര്‍ഷകരുടെ ജീവൻ പൊലിഞ്ഞിരുന്നു . പ്രധാനമന്ത്രി അനുശോചനം പോലും രേഖപ്പെടുത്തിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. കോൺഗ്രസ് കർഷക സമരത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണം ശരിയല്ലെന്നും പ്രിയങ്ക ഗാന്ധി സമർത്ഥിച്ചു .
അതേസമയം യു.പിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമോ എന്ന ചോദ്യത്തിന് പ്രിയങ്ക ഉത്തരം നല്‍കിയില്ല. എപ്പോഴും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്ന് മാത്രമാണ് പ്രിയങ്ക പ്രതികരിച്ചത് .