കുറഞ്ഞ ലേലത്തുകയുടെ പേരിൽ ഐപിഎൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങൾ തള്ളി സ്റ്റീവ് സ്മിത്ത്. ഡൽഹി ക്യാപിറ്റൽസിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണെന്ന് സ്മിത്ത് പറഞ്ഞു. 2.2 കോടി രൂപയാണ് സ്മിത്തിന് ലേലത്തിൽ കിട്ടിയത്. ഈ തുക കുറഞ്ഞുപോയെന്നും ഐപിഎലിൽ നിന്ന് സ്മിത്ത് പിന്മാറിയേക്കാൻ സാധ്യതയുണ്ടെന്നും മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് ആണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്മിത്ത് രംഗത്തെത്തിയത്.
“ഈ വർഷം ടീമിനോടൊപ്പം ചേരുന്നതിൽ ഞാൻ വളരെ ആകാംക്ഷാഭരിതനാണ്. ഈ സ്ക്വാഡിൽ മികച്ച ചില താരങ്ങളും ഒരു ഗംഭീര പരിശീലകനും ഉണ്ട്. അവിടെയെത്ത് ചില മികച്ച ഓർമ്മകൾ സൃഷ്ടിക്കാനായി ഞാൻ കാത്തിരിക്കുകയാണ്. ഭാഗ്യവശാൽ, കഴിഞ്ഞ വർഷത്തേതിനെക്കാൾ മികച്ച പ്രകടനം നടത്താനായി ടീമിനെ സഹായിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നു.”- സ്മിത്ത് പറഞ്ഞു.