ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദന്‍

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ലെന്ന് എം മുകുന്ദന്‍

ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ ലോകോത്തര നിലവാരമുള്ള സിനിമ ഉണ്ടാകുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. സിനിമകള്‍ക്ക് രാഷ്ട്രീയം ഉണ്ടാകണം. നല്ല സിനിമ ഉണ്ടാക്കാന്‍ നല്ല നിര്‍മാതാക്കള്‍ വേണം. ലാഭം മാത്രം ലക്ഷ്യമിട്ടാല്‍ നല്ല സിനിമ ഉണ്ടാകില്ല. ഒന്നില്‍ കൂടുതല്‍ നിര്‍മാതാക്കള്‍ ഒരുമിച്ച് നല്ല സിനിമ ഉണ്ടാക്കുന്ന വിദേശ മാതൃക ഇവിടെയും പരീക്ഷിക്കണമെന്നും എം മുകുന്ദന്‍ ഐഎഫ്എഫ്‌കെ തലശ്ശേരി പതിപ്പിന്റെ വേദിയില്‍ വച്ച്  പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് 25ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മലബാര്‍ പതിപ്പിന് തലശ്ശേരിയുടെ മണ്ണില്‍ തുടക്കമായത്. മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്ത മേളയില്‍ സാഹിത്യകാരന്മാരായ എം ടി വാസുദേവന്‍ നായരും ടി പത്മനാഭനും ആശംസകള്‍ അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്ന മേള സിനിമാ പ്രേമികളുടെ പങ്കാളിത്തം കൊണ്ട് ആദ്യ ദിനത്തില്‍ തന്നെ ആവേശം തീര്‍ത്തു.

മേളയുടെ പേരിലെ അനാവശ്യ വിവാദങ്ങള്‍ കേരള ജനത തള്ളിക്കളഞ്ഞുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സിനിമാ മേഖലക്കായി നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും ജസ്റ്റിസ് ഹേമ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി. ചലച്ചിത്ര മേള ചെറിയ നഗരങ്ങളില്‍ നടത്തണമെന്നും വികേന്ദ്രീകാരണമാണ് മേളക്ക് വേണ്ടതെന്നും എം ടി വാസുദേവന്‍ നായര്‍ ചൂണ്ടിക്കാട്ടി.

പ്രധാന വേദിയായ ലിബര്‍ട്ടി തിയേറ്റര്‍ കോംപ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

Leave A Reply
error: Content is protected !!